Kerala
ഇതര സംസ്ഥാനതൊഴിലാളികളെ നമ്മളില്‍ ഒരാളായി കാണണമെന്ന് പിണറായിഇതര സംസ്ഥാനതൊഴിലാളികളെ നമ്മളില്‍ ഒരാളായി കാണണമെന്ന് പിണറായി
Kerala

ഇതര സംസ്ഥാനതൊഴിലാളികളെ നമ്മളില്‍ ഒരാളായി കാണണമെന്ന് പിണറായി

Khasida
|
11 May 2018 9:29 AM GMT

സുഗതകുമാരിയുടെ അഭിപ്രായ പ്രകടനം വിവാദമായതിന് തൊട്ട് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്

ഇതരസംസ്ഥാന തൊഴിലാളികളെ നമ്മളില്‍ ഒരാളായി കാണാനുള്ള വിശാലത കേരളീയര്‍ കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇതരസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റമാണെന്ന കവയിത്രി സുഗതകുമാരിയുടെ അഭിപ്രായ പ്രകടനം വിവാദമായതിന് തൊട്ട് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ വിഷമിക്കുന്നതിന് തുല്യമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ സ്ഥിതിയെന്ന് നമ്മള്‍ മനസ്സിലാക്കണമെന്നും പിണറായി പോസ്ററില്‍ പറയുന്നു.

മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും ഇംഗ്ലീഷിലും മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ നിലപാട് പോസ്റ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തനാടുകളില്‍ നിന്ന് വരുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നമ്മുടെ സംസ്ക്കാരം തുടരണണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 25 ലക്ഷത്തോളംഇതര സംസ്ഥാനത്തൊഴിലാളികള്‍ കേരളത്തിലുണ്ടന്നാണ് കണക്ക്. ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. തൊഴിലുടമകളും പല തരത്തില്‍ ചൂഷണം ചെയ്യുന്നു. അതിനാല്‍ ഇവരുടെ സുരക്ഷ കേരള സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ‌‌തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും, സ്മാര്‍ട് കാര്‍ഡുകളും ലഭ്യമാകുന്ന പദ്ധതികള്‍ കേന്ദ്രസഹായത്തോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നുണ്ട്.

തൊഴിൽ തേടി വിദേശങ്ങളിൽ പോകുന്ന മലയാളികളുടെ എണ്ണത്തിനു ഏകദേശം തുല്യമാണ് നമ്മുടെ സംസ്ഥാനത്ത് ജോലിക്കു വരുന്ന ഇതരസംസ്ഥാന തൊ...

Posted by Pinarayi Vijayan on Saturday, September 24, 2016

ഇന്ന് മാതൃഭൂമി ദിനപത്രത്തിലെ കേട്ടതു കേള്‍ക്കേണ്ടതും എന്ന കോളത്തില്‍ സുഗതകുമാരിയുടേതായി വന്ന പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ വിവാദത്തിന് കാരണമായതിന് തൊട്ട് പിന്നാലെയാണ് മുഖ്യമന്ത്രിയുയെ പോസ്റ്റ്. അന്യസംസ്ഥാനത്ത് നിന്നുള്ളവരുടെ കുടിയേറ്റം കേരളത്തെ സാംസ്ക്കാരികമായി വന്‍ ദുരന്തത്തിലേക്ക് എത്തിക്കുമെന്നാണ് സുഗതികുമാരിയുടെ അഭിപ്രായം.

Similar Posts