Kerala
തിരുവനന്തപുരത്ത് യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷംതിരുവനന്തപുരത്ത് യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം
Kerala

തിരുവനന്തപുരത്ത് യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം

Sithara
|
11 May 2018 9:37 PM GMT

യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതോടെ സംഘര്‍ഷം

സാശ്രയ സമരത്തിനിടെ പോലീസ് അതിക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. പലയിടത്തും അക്രമമുണ്ടായി. നഗരത്തില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ നിരവധി തവണ ഉന്തും തള്ളുമുണ്ടായി. നെയ്യാറ്റിന്‍കരയില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ ബസ്സുകള്‍ തടഞ്ഞു. വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍.

ആദ്യ മണിക്കൂറുകളില്‍ സമാധാനപരമായിരുന്നു ഹര്‍ത്താല്‍. കെ.എസ്.ആര്‍.ടി.സി ബസ്സുകളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. നെടുമങ്ങാടും കഴക്കൂട്ടത്തും സംഘര്‍ഷങ്ങളുണ്ടായി. വര്‍ക്കലയില്‍ യൂത്ത്കോണ്‍ഗ്രസ് , ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതോടെ യാത്രക്കാരും വലഞ്ഞു.

യുഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയും നേരിയ സംഘര്‍ഷമുണ്ടായി.

Related Tags :
Similar Posts