Kerala
പാറമടകളുടെ പട്ടയം റദ്ദാക്കാത്തതിനെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധംപാറമടകളുടെ പട്ടയം റദ്ദാക്കാത്തതിനെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധം
Kerala

പാറമടകളുടെ പട്ടയം റദ്ദാക്കാത്തതിനെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധം

Khasida
|
11 May 2018 7:33 PM GMT

മുടിയല്ല, തല വരെ കളയാന്‍ തയ്യാറാണെന്ന് നാട്ടുകാര്‍

തൃശൂരിലെ വട്ടപാറ-വലക്കാവ് മേഖലയിലെ പാറമടകള്‍ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പ്രദേശവാസികള്‍. തല മുണ്ഡനം ചെയ്താണ് മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് പടിക്കല്‍ പ്രതിഷേധിച്ചത്.

തൃശൂര്‍ വലക്കാവ്-വട്ടപ്പാറ മേഖലയിലെ പാറമടകളുടെ പട്ടയം റദ്ദാക്കാത്തതിനെതിരെ പ്രദേശവാസികള്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിലാണ്. ഇതിനിടയിലാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. എന്ത് കൊണ്ട് ഇങ്ങനെ ഒരു സമരം എന്ന് ചോദിച്ചാല്‍ മുടിയല്ല, തല വരെ കളയാന്‍ തയ്യാറാണെന്ന് ഉത്തരം.

36 പേരാണ് പ്രതിഷേധ സൂചകമായി തല മുണ്ഡനം ചെയ്തത്. പട്ടയം റദ്ദാക്കുന്നത് വരെ പല തരത്തിലുള്ള സമരമാര്‍ഗങ്ങള്‍ തുടരുമെന്നാണ് മലയോര സംരക്ഷണ സമിതി പറയുന്നത്. ഈ സമരം നടക്കുമ്പോള്‍ തൊട്ടടുത്ത് തന്നെ ക്വാറി ഉടമകളും തൊഴിലാളികളും പ്രതിഷേധ സമരം സംഘടിപ്പിച്ചു. പാറമടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.

Similar Posts