Kerala
സോളാര്‍ ലൈംഗികാപവാദക്കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുസോളാര്‍ ലൈംഗികാപവാദക്കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു
Kerala

സോളാര്‍ ലൈംഗികാപവാദക്കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു

സജദില്‍ മുജീബ്
|
11 May 2018 10:36 AM GMT

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിസഭയിലെ ഉന്നതര്‍ക്കെതിരെ സരിതാ എസ് നായര്‍ നല്‍കിയ ലൈംഗീക പരാതിയില്‍ പുനരന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ഉത്തരവ്

സോളാര്‍ ലൈംഗീകാപവാദക്കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. വിശദമായ അന്വേഷണം നടത്തണമെന്ന സരിതാ എസ് നായരുടെ പരാതിയിലാണ് സര്‍ക്കാര്‍ നടപടി.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിസഭയിലെ ഉന്നതര്‍ക്കെതിരെ സരിതാ എസ് നായര്‍ നല്‍കിയ ലൈംഗീക പരാതിയില്‍ പുനരന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മകന്‍ ചാണ്ടി ഉമ്മന്‍,മുന്‍ കേന്ദ്രമന്ത്രിമാരായ കെസി വേണുഗോപാല്‍,എസ്.എസ് പഴനി മാണിക്യം,കഴിഞ്ഞ സര്ക്കാരിലെ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എംപിമാരായ എം.കെ രാഘവന്‍,ജോസ് കെ മാണി, ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്, എ.പി അബ്ദുല്ലക്കുട്ടി,ഐജി എംആര്‍ അജിത്കുമാര്‍, ഡി.വൈ.എസ്.പി കെ ഹരിക്യഷ്ണന്‍ എന്നിവര്‍ ശാരീരകമായി ഉപയോഗിച്ചെന്നായിരുന്നു സരിത നല്‍കിയ പരാതി. പരാതിയിന്മേല്‍ കൂടുതല്‍ അന്വേഷണം നടക്കാത്ത സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന ആവിശ്യപ്പെട്ട് സരിതാ എസ് നായര്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ 2014-ല്‍ സരിത നല്‍കിയ പരാതി തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണര്‍ ജി സ്പര്‌ജന്‍കുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മാനംഭംഗ കുറ്റം ചുമത്തി കേസന്വേഷിക്കനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം. ആരോപണ വിധേയരുടെ മൊഴി എടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Similar Posts