സൌമ്യ വധക്കേസ്: വീഴ്ചപറ്റിയത് പ്രൊസിക്യൂഷനെന്ന് സുപ്രീംകോടതി
|മരണത്തിന് കാരണമായ മുറിവ് ഗോവിന്ദച്ചാമിയാണ് ഉണ്ടാക്കിയത് എന്നതിന് തെളിവില്ല. ഡോക്ടറുടെ മൊഴി അഭിപ്രായം മാത്രം. സാക്ഷിമൊഴിയാണ് തെളിവായി സ്വീകരിക്കേണ്ടത്.
സൌമ്യ വധക്കേസില്‍ പ്രോസിക്യുഷനാണ് വീഴ്ച പറ്റിയതെന്ന് സുപ്രീംകോടതി. വധശിക്ഷ ഒഴിവാക്കിയത് പ്രോസിക്യൂന്റെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍. മരണത്തിന് കാരണമായ മുറിവ് ഗോവിന്ദച്ചാമിയാണ് ഉണ്ടാക്കിയത് എന്നതിന് തെളിവില്ല. ഡോക്ടറുടെ മൊഴി അഭിപ്രായം മാത്രം. സാക്ഷിമൊഴിയാണ് തെളിവായി സ്വീകരിക്കേണ്ടത്. 101 ശതമാനം ഉറപ്പുണ്ടെങ്കിലേ ഒരാളെ തൂക്കിക്കൊല്ലാന്‍ പാടുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോക്ടറുടെ മൊഴിക്ക് വിരുദ്ധമായ മൊഴിയാണ് സാക്ഷികള്‍ നല്‍കിയത്. സൌമ്യ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി എന്നതാണ് ആ മൊഴികള്‍.
കേസ് പഠിക്കാന്‍ സമയം ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ മുതര്‍ന്ന അഭിഭാഷകന്‍. കെടിഎസ് തുളസി കോടതിയെ അറിയിച്ചു. തുടര്‍ന്നത് കേസ് പതിനേഴിന് വാദം കേള്‍ക്കാന്‍ മാറ്റി. കേസ് പഠിക്കാതെയാണോ പുനഃപരിശോധന ഹരജി നല്‍കിയതെന്ന നിരാശ കോടതി പങ്കുവച്ചു.
പ്രോസിക്യൂഷനുണ്ടായ വീഴ്ച പരിശോധിക്കണമെന്ന് സൗമ്യയുടെ അമ്മ സുമതി. പ്രോസിക്യൂഷന് വീഴ്ചയുണ്ടായി എന്ന തന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സുമതി മാധ്യമങ്ങളോട് പറഞ്ഞു.
സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം എടുത്ത് കളഞ്ഞ് വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും സൌമ്യയുടെ അമ്മ സുമതിയും പുനപരിശോധന ഹരജി നല്‍കിയത്. പുനപരിശോധന ഹരജികള്‍ ജഡ്ജിമാരുടെ ചേംബറില്‍ വാദം കേള്‍ക്കുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി തുറന്ന കോടിതിയില്‍ തന്നെ വാദം കേള്‍ക്കണമെന്ന ഹരജിക്കാരുടെ ആവശ്യം ഇന്നലെ സുപ്രിം കോടതി അംഗീകരിച്ചിരുന്നു. നേരത്തെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ അധ്യക്ഷതയിലുള്ള പ്രത്യേക മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്
സൌമ്യയെ ബലാത്സംഗം ചെയ്തതും മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത് ഗോവിന്ദച്ചാമിയാണെന്ന് കണ്ടെത്തിയിട്ടും കൊലപാതകക്കുറ്റം ഒഴിവാക്കിയ സുപ്രിം കോടതി വിധിയിലെ വീഴ്ചയാണ് പുനപരിശോധന ഹരജികള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന കാര്യം. നേരത്തെ പുറപ്പെടുവിച്ച വിധി തിരുത്തി കൊലപാതകക്കുറ്റം ഗോവിന്ദച്ചാമിയുടെ മേല്‍ ചുമത്തണമെന്നും കീഴ്ക്കോടതികള്‍ വിധിച്ച വധശിക്ഷ നിലനിര്‍ത്തണമെന്നും ഹരജികളില്‍ ആവശ്യപ്പെടുന്നു.