Kerala
ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണംജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം
Kerala

ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം

Sithara
|
11 May 2018 10:03 PM GMT

ജോലിയിൽ കണിശക്കാരനായ ജഡ്ജിയെ കൂട്ടികൊണ്ടുപോയി മദ്യം നൽകി മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് ആരോപണം

അച്ചടക്ക നടപടി നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. ജോലിയിൽ കണിശക്കാരനായ ജഡ്ജിയെ കൂട്ടികൊണ്ടുപോയി മദ്യം നൽകി മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് ആരോപണം. മരണത്തിന് പിന്നിലെ ദുരൂഹത അകറ്റുന്നതിന് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനാധിപത്യ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാടുള്ള മൂന്ന് അഭിഭാഷകർക്കൊപ്പമായിരുന്നു കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്‍ സുള്ള്യയിൽ എത്തിയത്. മദ്യപിച്ച് ഓട്ടോ ഡ്രൈവർമാരുമായും പൊലീസുമായും വഴക്കുണ്ടാക്കിയതിന് സുള്ള്യ പൊലീസ് ഉണ്ണികൃഷ്ണനെതിരെ കേസെടുക്കുകയായിരുന്നു. കാസര്‍കോട് നിന്നും കാറിൽ സുള്ള്യക്ക് പോയ സംഘത്തൽ നിന്നും ഉണ്ണികൃഷ്ണൻ എന്തിന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തുവെന്നത് സംശയം ഉണർത്തുന്നതാണ്. മജിസ്ട്രേറ്റ് കേസില്‍പെട്ടപ്പോഴും സഹയാത്രികർ രക്ഷപ്പെട്ടതിനെ കുറിച്ചും ആരോപണമുയരുന്നുണ്ട്.

മജിസ്ട്രേറ്റിന്റെ യാത്രയും തുടർ സംഭവങ്ങളും അന്വേഷിക്കണെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. മജിസ്ട്രേറ്റും അഭിഭാഷകരും ഒന്നിച്ച് യാത്ര ചെയ്യാനിടയായ സാഹചര്യവും യാത്രയുടെ ലക്ഷ്യവും ദുരൂഹമായി തുടരുകയാണ്.

Related Tags :
Similar Posts