പ്രകൃതി സംരക്ഷണം സര്‍ക്കാറിന്റെ മുഖ്യ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
|കൃഷി വകുപ്പിന്റെ വൈഗോ എക്സിബിഷന് സമാപിച്ചു
എന്ത് വിലകൊടുത്തും പ്രകൃതിയെ സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൃഷി വകുപ്പ് സംഘടിപ്പിച്ച കാര്‍ഷിക എക്സിബിഷന് വൈഗോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസം നീണ്ട് നിന്ന എക്സിബിഷന് സമാപിച്ചു.
പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ മനുഷ്യന്റെ തന്നെ നിലനില്പിനെയാണ് ബാധിക്കുക. അതുകൊണ്ടാണ് കൃഷി വകുപ്പ് പ്രത്യേക എക്സിബിഷന് സംഘടിപ്പിച്ചത്. എന്ത് വിലകൊടുത്തും പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കൃഷി വകുപ്പ് സംഘടിപ്പിച്ച എക്സിബിഷന് വൈഗോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഡിസംബര്‍ ഒന്നിനാണ് കൃഷി വകുപ്പ് സംഘടിപ്പിച്ച എക്സിബിഷനും വര്‍ക്ക് ഷോപ്പും ആരംഭിച്ചത്. എക്സിബിഷനില്‍ നൂറുകണക്കിന് സ്റ്റാളുകളാണ് സജ്ജീകരിച്ചിരുന്നത്. സമാപനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയും എക്സിബിഷന് സന്ദര്‍ശിച്ചു.