ബിലീവേഴ്സ് ചര്‍ച്ച് അനധികൃതമായി നികത്തിയ നിലം പുനസ്ഥാപിക്കാന്‍ ഉത്തരവ്
|മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി അനധികൃതമായി നിലം നികത്തിയതായും പ്രദേശത്തെ തോടിന്റെ ഗതിമാറ്റിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് അനധികൃതമായി നികത്തിയ അഞ്ച് ഏക്കറോളം നെൽവയലും തോടും പുനസ്ഥാപിക്കണമെന്ന് പത്തനംതിട്ട ജില്ലാകളക്ടറുടെ ഉത്തരവ്. മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി അനധികൃതമായി നിലം നികത്തിയതായും പ്രദേശത്തെ തോടിന്റെ ഗതിമാറ്റിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തിരുവല്ലയിലെ കുറ്റപ്പുഴയിൽ ഗോസ്പൽ ഫോർ ഏഷ്യയുടെ ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ കോളേജിന് വേണ്ടി നികത്തിയ 1.53 ഹെക്ടർ നെൽവയലും തോടും 45 ദിവസിത്തിനകം പൂർവ സ്ഥിതിയിലാക്കാനാണ് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിട്ടത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ അധ്യക്ഷന്‍ കെ പി യോഹന്നാന്റെ പേരിലാണ് നികത്തിയ നിലം. നെൽവയൽ നീർത്തട സംരക്ഷണ നിയമം വന്നതിനു ശേഷമാണ് അനധികൃതമായി നിലം നികത്തിയിരിക്കുന്നത്.
കളക്ടറുടെ ഉത്തരവിൻമേൽ ഗോസ്പൽ ഏഷ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൃഷി ഓഫീസറോട് ഭൂമിയുടെ 2008ന് മുൻപുള്ള സ്വഭാവവും ഡിജിറ്റൽ മാപ്പും അടങ്ങുന്ന റിപ്പോര്‍ട്ട് നൽകാനും അതുവരെ തല്‍സ്ഥിതി തുടരാനും ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ മെഡിക്കല്‍ കോളേജിനായി 3 ഹെക്ടര്‍ നിലം നികത്താന്‍ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് ആറ് സര്‍വേ നമ്പറുകളിലായി അനുമതിയില്ലാതെ നിലം നികത്തി നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയിരിക്കുന്നത്.