Kerala
Kerala

നോട്ട് അസാധുവാക്കിയ ശേഷം സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ കുറഞ്ഞു

Sithara
|
11 May 2018 3:29 PM GMT

നോട്ട് അസാധുവാക്കലിന് ശേഷം പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ 15 ശതമാനം വരെ കുറഞ്ഞു.

നോട്ട് അസാധുവാക്കലിന് ശേഷം പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ 15 ശതമാനം വരെ കുറഞ്ഞു. അതേസമയം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കുകളെ കോര്‍ ബാങ്കിംഗിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള സഹകരണ വകുപ്പിന്‍റെ നടപടികള്‍ മന്ദഗതിയിലാണ്.

സഹകരണ ബാങ്കുകളെ മുഴുവന്‍ കോര്‍ ബാങ്കിംങ് സംവിധാനത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടി തുടങ്ങിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ്. നോട്ട് അസാധുവാക്കലിന്‍റെ തിക്തഫലങ്ങള്‍ക്ക് ശേഷവും സംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പത്തനംതിട്ട ജില്ലയില്‍ മാത്രം 105 സര്‍വീസ് സഹകരണ ബാങ്കുകളുണ്ട്. ഇതില്‍ 4 എണ്ണമാണ് കോര്‍ബാങ്കിംങ് സംവിധാനത്തിന്‍റെ പരിധിയില്‍ വരുന്നത്. നിലവിലെ സോഫ്റ്റ്‍വെയര്‍ സ്ഥാപിക്കുകയും കമ്പ്യൂട്ടര്‍ സംവിധാനത്തിന്‍റെ ശേഷി ഉയര്‍ത്തുകയും ചെയ്യുന്നതിന്‍റെ സാമ്പത്തിക ഭാരം പ്രാഥമിക സംഘങ്ങള്‍ക്ക് താങ്ങാനാവില്ല. കോര്‍ ബാങ്കിംങ് ഇല്ലാത്തതിനാല്‍ ഇത്തരം ബാങ്കുകള്‍ക്ക് എടിഎം പോലുള്ള കറന്‍സി രഹിത ഇടപാടുകള്‍ നടത്താനാവില്ല.

കോര്‍ ബാങ്കിംഗ് സംവിധാനം ഇല്ലാത്തതിനാല്‍ തന്നെ കേന്ദ്ര സബ്സിഡികള്‍ ഇടപാടുകാരിലേക്ക് എത്തിക്കുന്നതിലും പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക് തടസ്സങ്ങളുണ്ട്.

Similar Posts