മൂന്നാര്‍ കയ്യേറ്റം: ഇടുക്കി കളക്ടറേറ്റില്‍ പ്രത്യേകയോഗം
|ദേവികുളം സബ്ബ് കളക്ടര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സുരക്ഷക്കായി പോലീസ് സേനാഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യവും ഭൂ സംരക്ഷണ സെനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഇന്ന് കളക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കും.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് ഇടുക്കി കളക്ടറേറ്റില്‍ പ്രത്യേക യോഗം ചെരും. കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും സംബന്ധിച്ച കഴിഞ്ഞ ദിവസം ദേവികുളം സബ്ബ് കളക്ടറുടെ നേത്യത്വത്തില്‍ നടന്ന യോഗത്തിലെ പ്രാഥമിക വിലയിരുത്തലുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കും.
കൈയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ദേവികുളം സബ്ബ് കളക്ടര്‍ മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചെരുന്നത് ദേവികുളം സബ്ബ് കളക്ടര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സുരക്ഷക്കായി പോലീസ് സേനാഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യവും ഭൂ സംരക്ഷണ സെനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഇന്ന് കളക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കും.
അതോടൊപ്പം മൂന്നാര്‍, ഉള്‍പ്പെടുന്ന ദേവികുളം താലൂക്കിലെ വന്‍കിട കൈയ്യേറ്റങ്ങളുടെ അന്തിമപ്പട്ടികക്കും യോഗം രൂപം നല്‍കും. വെള്ളിയാഴ്ച്ച മുഖ്യമന്തിയുടേയും റവന്യൂ മന്തിയുടേയും നേത്യത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ജില്ലാകളക്ടറും ദേവികുളം സബ്ബ് കളക്ടറും പങ്കെടുക്കും തുടര്‍ന്ന് ശനിയാഴ്ച്ച വീണ്ടും കളക്ടറുടെ നേത്യത്വത്തില്‍ ഇടുക്കിയില്‍ യോഗം ചെര്‍ന്ന ശേഷമായിരിക്കും ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്. ഒഴിപ്പിക്കപ്പെടേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് ശനിയാഴ്ച്ചയോടുകൂടി വ്യക്തത കൈവരും. നിയമവകുപ്പുമായി ആലോചിച്ചാകും ഒഴിപ്പിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.