ടോക്‌ടൈമും ഡാറ്റയും കുറച്ച് ജിഎസ്ടി; ഈസി റീചാര്‍ജും മുടങ്ങി
|നൂറു രൂപയുടെ റീചാര്‍ജില്‍ 85 രൂപ ടോക്ടൈം കിട്ടിയിരുന്നത് 82 രൂപയായി കുറയും
ജിഎസ്ടി പ്രാബല്യത്തിലായതോടെ മൊബൈല്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിച്ചു. എന്നാല്‍ പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് കമ്പനികള്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ റീചാര്‍ജ് ചെയ്യാനാകാത്ത സ്ഥിതിയാണ്.
ഈസി റീചാര്‍ജ് ചെയ്യാന്‍ ചില്ലറ വില്‍പ്പനക്കാരുടെ പക്കല്‍ ബാലന്‍സില്ല, കൂപ്പണുകളും കാലി. മൊബൈല്‍ സേവനങ്ങള്‍ക്ക് 15 ശതമാനമായിരുന്ന നികുതി നിരക്ക് ജിഎസ്ടിയില്‍ 18 ശതമാനമായാണ് വര്‍ധിച്ചത്. നൂറു രൂപയുടെ റീചാര്‍ജില്‍ 85 രൂപ ടോക്ടൈം കിട്ടിയിരുന്നത് 82 രൂപയായി കുറയും.
എന്നാല്‍ ചിലതില്‍ പഴയ നിരക്കുകള്‍ തുടരുന്നുണ്ടെങ്കിലും നേരത്തെ നല്‍കിവന്നിരുന്ന വിവിധ ഓഫറുകളുടെയും ഡാറ്റാ സര്‍വീസുകളുടെയും പുതിയ നിരക്കുകള്‍ കന്പനികള്‍ പ്രഖ്യാപിച്ചിട്ടില്ല. ചില ഓഫറുകളുടെ ഓണ്‍ലൈന്‍ വഴിയുള്ള റീചാര്‍ജിങ്ങ തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.