ശ്രീറാം വെങ്കിട് രാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് സ്ഥിരീകരിച്ച് റവന്യുമന്ത്രി
|പ്രെമോഷനാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.ഇക്കാര്യം ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും ഇ ചന്ദ്രശേഖരന്‍
ശ്രീറാം വെങ്കിട് രാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് സ്ഥിരീകരിച്ച് റവന്യുമന്ത്രി.പ്രെമോഷനാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.ഇക്കാര്യം ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും ഇ ചന്ദ്രശേഖരന്‍പറഞ്ഞു.പ്രെമോഷനാല്ലെന്ന് തളിയിക്കുന്ന വിവരാവകാശം കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ ദിവസം പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി നല്കിയ വിവരാവകാശത്തില്‍ സബ് കലക്ടര്‍ ഗ്രേഡ് എയും എപ്ലോയിമെന്റ് അന്റ് ട്രെയിനംഗ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് റവന്യുമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പ്രെമോഷനാണെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇക്കാര്യം ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവികുളം സബ് കലക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ട് രാമനെ എപ്ലോയിമെന്റ് അന്റ് ട്രെയിനംഗ് ഡയറക്ടറായി സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന വാദം അന്നേ ഉയര്‍ന്നിരുന്നു. എന്നാല്‍ ശ്രീറാമിനെ പ്രെമോഷനോടെയാണ്
സ്ഥലം മാറ്റം നല്കിത് എന്ന വാദമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. വിവരാവകാശംപുറത്ത് വന്നതിന് പിന്നാലെ പ്രെമോഷനല്ലായിരുന്നുവെന്ന മന്ത്രിയുടെ പ്രതികരണവും പ്രതികാര നടപടിയെ ശരിവെക്കുകയാണ്