Kerala
Kerala

വൈദ്യുതി കാറുകളുമായി കെഎസ്ഇബി

Subin
|
11 May 2018 4:21 PM GMT

വൈദ്യുതി ഉപയോഗിച്ച് ഓടുന്ന കാറുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് വൈദ്യുതകാറുകളുമായി കെഎസ്ഇബി പ്രചാരണം നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് വീതം കാറുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കിയത്.

പരിസ്ഥിതി മലിനീകരണത്തിനെതിരെ വൈദ്യുതി കാറുകളുടെ പ്രചാരണവുമായി കെഎസ്ഇബി. സംസ്ഥാനവ്യാപകമായി വൈദ്യുതികാറുകള്‍ വാടകക്ക് കൊടുക്കാനുള്ള പദ്ധതി നടപ്പിലാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ആറ് വൈദ്യുതി കാറുകളാണ് കെഎസ്ഇബി വാങ്ങിയത്.

വൈദ്യുതി ഉപയോഗിച്ച് ഓടുന്ന കാറുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് വൈദ്യുതകാറുകളുമായി കെഎസ്ഇബി പ്രചാരണം നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് വീതം കാറുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കിയത്. ഇലക്ട്രിക്ക് കാറുകള്‍ വാടകക്ക് നല്‍കുന്ന പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. അതിനാവശ്യമായ സംവിധാനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. പദ്ധതിയുടെ മുന്നോടിയായി ആദ്യഘട്ടമെന്ന നിലയില്‍ വാങ്ങിയ കാറുകള്‍ വൈദ്യുതഭവനിലെ ദൈനംദിന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. 11 ലക്ഷം രൂപയാണ് ഒരു വാഹനത്തിന്റെ വില.

വൈദ്യുതി കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി പെട്രോള്‍ പമ്പുകളോട് ചേര്‍ന്ന് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. സംസ്ഥാനത്ത് 50 ചാര്‍ജിങ് സ്‌റ്റേഷന്‍ നിര്‍മിക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാറിന്റെ ഏറ്റവും വലിയ പ്രത്യേകത ശബ്ദ മോ പുകയോ ഇല്ലെന്നതാണ്. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമായതിനാല്‍ ഡ്രൈവിങും എളുപ്പമാകും.

Related Tags :
Similar Posts