Kerala
നീതി തേടി പ്രക്ഷോഭത്തിനൊരുങ്ങി ട്രാന്‍സ്ജെന്‍ഡേഴ്സ്നീതി തേടി പ്രക്ഷോഭത്തിനൊരുങ്ങി ട്രാന്‍സ്ജെന്‍ഡേഴ്സ്
Kerala

നീതി തേടി പ്രക്ഷോഭത്തിനൊരുങ്ങി ട്രാന്‍സ്ജെന്‍ഡേഴ്സ്

Khasida
|
11 May 2018 9:41 PM GMT

ഈ മാസം 28ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം

ഇന്ന് സാമൂഹിക നീതി ദിനം. ട്രാന്‍സ്ജെന്‍ഡേഴ്സ് സൌഹൃദ സംസ്ഥാനമാണെന്ന് കേരളം അവകാശപ്പെടുമ്പോഴും നീതി നിഷേധിക്കപ്പെടുന്ന വിഭാഗമായി മാറുകയാണ് ഇവര്‍. അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീതി തേടി സെക്രട്ടറിയേറ്റ് മാര്‍ച്ചടക്കമുള്ള പ്രക്ഷോഭങ്ങളിലേക്ക് കടക്കുകയാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘടനകള്‍.

കോഴിക്കോട് നഗരത്തില്‍ ഒന്നര മാസം മുമ്പ് പോലീസ് ട്രാന്‍സ്ജെന്‍ഡേഴ്സിനെ മര്‍ദിച്ചതിന്റെ ദൃശ്യമാണിത്. ശക്തമായ പ്രതിഷേധം അന്ന് ഉയര്‍ന്നെങ്കിലും കുറ്റക്കാര്‍ക്കെതിരെ ഇനിയും നടപടിയുണ്ടായിട്ടില്ല. എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം ഇവര്‍ക്കെതിരെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ കുറ്റാരോപിതരായി പോലീസുമുണ്ട്. പക്ഷേ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് നീതി തേടി ഇവര്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. ഈ മാസം 28ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ട്രാന്‍സ്ജെന്‍ഡേഴ്സ് നയം പ്രഖ്യാപിച്ചിട്ടും അതിന്റെ ഫലം തങ്ങളിലേക്ക് എത്തുന്നില്ലെന്ന വിമര്‍ശവും ഇവര്‍‌ ഉയര്‍ത്തുന്നു...

Related Tags :
Similar Posts