Kerala
ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും ഭൂരിപക്ഷം കുറഞ്ഞുഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും ഭൂരിപക്ഷം കുറഞ്ഞു
Kerala

ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും ഭൂരിപക്ഷം കുറഞ്ഞു

admin
|
11 May 2018 12:51 PM GMT

ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മികച്ച വിജയമാണ് നേടിയത്.

ഇരുമുന്നണികളുടെയും പ്രമുഖ നേതാക്കളെല്ലാം ഇത്തവണ നിയമസഭയിലെത്തും. ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മികച്ച വിജയമാണ് നേടിയത്.

വിജച്ചവരില്‍ പ്രമുഖന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ. ഭൂരിപക്ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6163 വോട്ട് കുറഞ്ഞു. ഭൂരിപക്ഷം 556 വോട്ട് കുറഞ്ഞെങ്കിലും മന്ത്രി കെ എം മാണിയും കടന്നുകൂടി. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും എം കെ മുനീറും കെ സി ജോസഫും മികച്ച വിജയം നേടി. പിറവത്ത് മന്ത്രി അനൂബ് ജേക്കബും പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയും വിജയിച്ചു. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി 38,057 വോട്ടിന്റെ മികച്ച ഭൂരിപക്ഷം ഉറപ്പാക്കിയപ്പോള്‍ മുന്‍ മന്ത്രി അബ്ദുറബ്ബ് കഷ്ടിച്ചു കടന്നുകൂടി.

ഇതുവരെ ലഭിച്ചതില്‍ വച്ചേറ്റവും വലിയ ഭൂരിപക്ഷമായ 27142 വോട്ടിനാണ് വിഎസ് മലമ്പുഴയില്‍ വിജയം കുറിച്ചത്. ധര്‍മടത്ത് പിണറായി വിജയനും ഭൂരിപക്ഷത്തില്‍ കുറവില്ല. 36,905 വോട്ട്. മുന്‍ മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, എസ് ശര്‍മ, എ കെ ബാലന്‍, സി ദിവാകന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മുല്ലക്കര് രത്നാകരന്‍ എന്നിവര്‍ വിജയിച്ചു.

ഒറ്റക്ക് മത്സരിച്ച മുന്‍ ചീഫ് വിപ് പി സി ജോര്‍ജും ചലച്ചിത്ര താരങ്ങളായ മുകേഷും ഗണേഷ് കുമാറും മാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജും വിജയിച്ചു. ബിജെപിക്ക് ലഭിച്ച ഏക സീറ്റില്‍ വിജയിച്ചത് മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാലാണ്.

Similar Posts