Kerala
എസ്ബിടി എസ്ബിഐ ലയനം ഉപേക്ഷിക്കണമെന്ന് വിഎസ്എസ്ബിടി എസ്ബിഐ ലയനം ഉപേക്ഷിക്കണമെന്ന് വിഎസ്
Kerala

എസ്ബിടി എസ്ബിഐ ലയനം ഉപേക്ഷിക്കണമെന്ന് വിഎസ്

Subin
|
11 May 2018 5:51 PM GMT

കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്ബിടിയെ സംരക്ഷിണം. എസ്ബിഐയിലേക്ക് ലയിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല...

എസ്ബിടിയെ എസ്ബിഐയിലേക്ക് ലയിപ്പിക്കുന്നത് ഉപേക്ഷിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഭൂരിപക്ഷത്തിന്റെ താല്‍പര്യം പരിഗണിക്കാതെയുള്ള ലയന നടപടി അംഗീകരിക്കാനാകില്ലെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന എസ്ബിടി ജീവനക്കാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്ബിടിയെ സംരക്ഷിണം. എസ്ബിഐയിലേക്ക് ലയിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.എസ്ബിടിയെ സംരക്ഷിക്കൂ എന്നാവശ്യപ്പെട്ട് എസ്ബിടി ജീവനക്കാര്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ ബൈക്ക് റാലിയുടെ സമാപനവും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. എന്ത് ത്യാഗം ചെയ്തും ലയനത്തെ എതിര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. രാവിലെ മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയായിരുന്നു പൂജപ്പുര എസ്ബിടി ഹെഡ് ഓഫീസിനു മുന്നിലെ ധര്‍ണ.

Similar Posts