Kerala
ആദിവാസി വിദ്യാര്‍ഥിനിയുടെ പഠനത്തിന് സഹായവുമായി ഫേസ്ബുക്ക് കൂട്ടായ്മആദിവാസി വിദ്യാര്‍ഥിനിയുടെ പഠനത്തിന് സഹായവുമായി ഫേസ്ബുക്ക് കൂട്ടായ്മ
Kerala

ആദിവാസി വിദ്യാര്‍ഥിനിയുടെ പഠനത്തിന് സഹായവുമായി ഫേസ്ബുക്ക് കൂട്ടായ്മ

Subin
|
11 May 2018 4:27 PM GMT

സുനിതയുടെ അവസ്ഥ അറിഞ്ഞാണ് കൂരാചുണ്ടിലെ ഫേസ്ബുക്ക് കൂട്ടായ്മകള്‍ സഹായവുമായെത്തിയത്. ഫേസ് 2 ഫേസ്, താഴ് വാരം, മീഡിയ എന്നീ മൂന്ന് ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ സുനിതയുടെ തുടര്‍ പഠനവും ഹോസ്റ്റല്‍ താമസത്തിനുളള ചെലവുമെല്ലാം ഏറ്റെടുത്തു.

സാമൂഹ്യമാധ്യമങ്ങള്‍ വെറും നേരം പോക്കിനുളളതല്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോട് കൂരാചുണ്ടിലെ ഫേസ്ബുക്ക് കൂട്ടായ്മകള്‍. കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ സുനിത എന്ന വിദ്യാര്‍ത്ഥിനിയുടെ പഠനചെലവ് ഏറ്റെടുത്താണ് ഫേസ്ബുക്ക് കൂട്ടായ്മകള്‍ രംഗത്തെത്തിയത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എട്ട് എ പ്ലസ്സ് നേടി മികച്ച വിജയമാണ് സുനിത സ്വന്തമാക്കിയത്.

അച്ഛനില്ല. അച്ഛന്‍റെ മരണത്തോടെ അമ്മ മാനസികമായി തളര്‍ന്നു. ചേച്ചിയുടെ തുച്ഛമായ വരുമാനത്തില്‍ നിന്നാണ് പഠനവും ജീവിതചെലവും. ഈ അവസ്ഥകളോട് മത്സരിച്ചാണ് സുനിത എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കിയത്. അമ്പലക്കുന്ന് ആദിവാസി കോളനിയില്‍ നിന്നും ആദ്യമായി എസ്എസ്എല്‍സി പാസ്സാകുന്നത് സുനിതയാണ്. എട്ട് എ പ്ലസ്സും, ഒരു എ യും ഒരു ബി പ്ലസുമാണ് സുനിതയ്ക്ക് ലഭിച്ചത്. സിവില്‍ സര്‍വ്വീസാണ് ലക്ഷ്യം.

സുനിതയുടെ അവസ്ഥ അറിഞ്ഞാണ് കൂരാചുണ്ടിലെ ഫേസ്ബുക്ക് കൂട്ടായ്മകള്‍ സഹായവുമായെത്തിയത്. ഫേസ് 2 ഫേസ്, താഴ് വാരം, മീഡിയ എന്നീ മൂന്ന് ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ സുനിതയുടെ തുടര്‍ പഠനവും ഹോസ്റ്റല്‍ താമസത്തിനുളള ചെലവുമെല്ലാം ഏറ്റെടുത്തു.

ഇല്ലായ്മകളില്‍ നിന്നും അവഗണനയില്‍ നിന്നും മികച്ച നേട്ടം കൈവരിച്ച സുനിതയ്ക്ക് ഇനിയും സഹായങ്ങള്‍ ആവശ്യമുണ്ട്.

Related Tags :
Similar Posts