അതിരപ്പള്ളിയില്‍ പ്രതിപക്ഷത്തില്‍ ഭിന്നത
|അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ ഇച്ഛാശക്തിയുണ്ടോയെന്ന് കെ മുരളീധരന് ചോദിച്ചപ്പോള്‍
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ പ്രതിപക്ഷത്തിനിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ പ്രതിനിധികൾ ഭിന്നമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ ഇച്ഛാശക്തിയുണ്ടോയെന്ന് കെ മുരളീധരന് ചോദിച്ചപ്പോള്‍ പദ്ധതി നടപ്പാക്കരുതെന്ന അഭിപ്രായവുമായി വി ടി ബല്‍റാം എം എല്‍ എയാണ് രംഗത്തെത്തിയത്.
വൈദ്യുത വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതാണ് രംഗം. ഉപചോദ്യങ്ങളുമായി എഴുന്നേറ്റ പ്രതിപക്ഷ എം എല്‍ എമാര്‍ അതിരപ്പിള്ളി വിഷയത്തില്‍ ചോദ്യങ്ങള്‍ ആരാഞ്ഞത് അനുകൂലിച്ചും പ്രതികൂലിച്ചും.
പദ്ധതിയെ അനുകൂലിച്ച കെ മുരളീധരന് എംഎല്‍എയുടെ ചോദ്യം പദ്ധതി നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുണ്ടോയെന്നായിരുന്നു. എന്നാല്‍ പ്രതികൂല അഭിപ്രായമുള്ള വി ടി ബല്‍റാം എം എല്‍ എ ചോദ്യം മാത്രമല്ല. തന്റെ എതിപഭിപ്രായവും സഭയില്‍ രേഖപ്പെടുത്തി.
ഭരണപക്ഷഭിന്നത നേരത്തെ വെളിച്ചത്തായി വെട്ടിലായ മന്ത്രിക്ക് ഇതൊരു പിടിവള്ളികൂടിയായി. ആദ്യം അഭിപ്രായ സമന്വയത്തിലെത്താന്‍ ഉപദേശിച്ചാണ് മന്ത്രി ഇവര്‍ക്ക് മറുപടി പറഞ്ഞത്
സര്‍ക്കാറിനെതിരെ സമരം ആവിഷ്കരിക്കാന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതിരപ്പിള്ളിയില്‍ നേരിട്ടെത്തിയിരുന്നു