Kerala
ഐസ്‍ക്രീം പാര്‍ലര്‍ കേസ്: നിയമ പോരാട്ടം തുടരുമെന്ന് വിഎസ്ഐസ്‍ക്രീം പാര്‍ലര്‍ കേസ്: നിയമ പോരാട്ടം തുടരുമെന്ന് വിഎസ്
Kerala

ഐസ്‍ക്രീം പാര്‍ലര്‍ കേസ്: നിയമ പോരാട്ടം തുടരുമെന്ന് വിഎസ്

Sithara
|
11 May 2018 7:55 PM GMT

സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് കീഴ്കോടതിയെ സമീപിക്കുമെന്ന് വിഎസ്

ഐസ്ക്രീംപാര്‍സര്‍ കേസില്‍ മുന്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നിയമ പോരാട്ടം തുടരാന്‍ വി.എസ് അച്യുതാനന്ദന്‍റെ തീരുമാനം.സുപ്രീംകോടതിയുടെ നിര്ദേശം അനുസരിച്ച് വിചാരണക്കോടതിയെ സമീപിക്കുമെന്ന് വി.എസ് പറഞ്ഞു.കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടുള്ളത്.

സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തിലും ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നിയമ പോരാട്ടവുമായി മുന്നോട്ട് പോകാനാണ് വി.എസ് അച്യുതാനന്ദന്റെ തീരുമാനം.കേസ് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറടങ്ങിയ ബഞ്ചിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.

ഐസ്ക്രീം പാര്‍ലര്‍ കേസ് എഴുതിതള്ളണമെന്നാവശ്യപ്പെട്ടുള്ള എഡിജിപി വിന്‍സന്‍ എം പോളിന്‍റെ റിപ്പോര്‍ട്ട് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിലാണ്.വി.എസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേയും,പിന്നീട് സുപ്രീംകോടതിയേയും സമീപിച്ച സാഹചര്യത്തില്‍ കോഴിക്കോട് കോടതി റിപ്പോര്‍ട്ടിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്നില്ല.

2011-ല്‍ വി.എസ് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വിന്‍സന്‍ എം പോളിന്‍രെ നേത്യത്വത്തിലുള്ള പുനരന്വേഷണം പ്രഖ്യാപിച്ചത്.

Similar Posts