Kerala
പരിസ്ഥിതിക്ക് അനുയോജ്യമായ തൊഴിലവസരം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രിപരിസ്ഥിതിക്ക് അനുയോജ്യമായ തൊഴിലവസരം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി
Kerala

പരിസ്ഥിതിക്ക് അനുയോജ്യമായ തൊഴിലവസരം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി

admin
|
11 May 2018 1:18 AM GMT

കാര്‍ഷിക രംഗത്തേക്ക് ഇറങ്ങാന്‍ കൂടുതല്‍ യുവാക്കള്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ അന്വേഷകര്‍ക്ക് സഹായവുമായി.....

നാടിന്റെ വികസനത്തിനായി പരിസ്ഥിതിക്ക് അനുയോജ്യമായ തൊഴിലവസരം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷിക രംഗത്തേക്ക് ഇറങ്ങാന്‍ കൂടുതല്‍ യുവാക്കള്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ അന്വേഷകര്‍ക്ക് സഹായവുമായി സംസ്ഥാന യുവജന കമ്മീഷന്റെ ജോബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ഒരു വേദിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവജന കമ്മീഷന്‍ ജോബ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ksycjobs.com എന്ന പുതിയ സംരംഭം. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ലഭിക്കാത്തതിനാല്‍ യുവാക്കള്‍ കേരളം വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലന്വേഷകരുടെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

18 മുതല്‍ 40നും ഇടയിലും യുവതീ യുവാക്കള്‍ക്കായാണ് പോര്‍ട്ടല് ഒരുക്കിയിരിക്കുന്നത്. ‍. മുപ്പതോളം കന്പനികള്‍ ഇപ്പോള്‍ തന്നെ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴിലനന്വേഷകര്‍ക്ക് തങ്ങളുടെ ബയോഡാറ്റ സൌജന്യമായി രജിസ്റ്റര്‍ ചെയ്യാനാകും.

Similar Posts