Kerala
മലയാളികളുടെ തിരോധാനം: അന്വേഷണ ഏജന്‍സികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍മലയാളികളുടെ തിരോധാനം: അന്വേഷണ ഏജന്‍സികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍
Kerala

മലയാളികളുടെ തിരോധാനം: അന്വേഷണ ഏജന്‍സികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍

Khasida
|
11 May 2018 2:21 PM GMT

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കാണാതായവരെ കുറിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കാസര്‍കോട് ജില്ലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ചന്തേര പൊലീസ് സ്റ്റേഷനില്‍ 9 പരാതികളിലായി 17 പേരെ കാണാനില്ലെന്ന കേസ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് അന്വേഷിക്കുക.

കാണാതായ 17 അംഗ സംഘത്തിലെ 12 പേരാണ് തെഹ്റാനിലെത്തിയതായി വിവരം ലഭിച്ചത്. പടന്നയിലെ ഡോ. ഇജാസിന്റെ സഹോദരന്‍ ഷിയാസും ഭാര്യയുമാണ് ആദ്യം തെഹ്റാനിലെത്തിയതെന്നാണ് സൂചന. ഇവര്‍ മെയ് 24ന് പുലര്‍ച്ചേ 5.30ന് ബംഗളൂരുവില്‍ നിന്നുള്ള കുവൈറ്റ് എയര്‍വൈസിലാണ് യാത്ര തിരിച്ചത്. ഇവര്‍ക്ക് പിന്നാലെയാണ് ഹഫീസുദ്ദീനടക്കമുള്ള 10 അംഗ സംഘം തെഹറാനിലെത്തിയതെന്നാണ് വിവരം. കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് യാത്രാ രേഖകള്‍ ശരിയാക്കിയ സംഘം ബാംഗ്ലൂര്‍, ഹൈദ്രബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നായാണ് പോയത്.

കാസര്‍കോട് സംഘത്തിലെ ഒരാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായി. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനാണ് മുംബൈയില്‍ പിടിയിലായത്.

ആഭ്യന്തമന്ത്രാലയം വിളിച്ച വിവിധ അന്വേഷണ ഏജന്‍സികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖ ഡല്‍ഹിയിലെത്തി. 11 മണിക്കാണ് യോഗം. കാണാതായ മലയാളികളെ കുറിച്ചും ഐഎസ് ബന്ധം സംബന്ധിച്ചുമുള്ള നിലവിലെ കണ്ടെത്തലുകളും അന്വേഷണ പുരോഗതിയും യോഗത്തില്‍ വിലയിരുത്തും. റോ മേധാവികളുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയേക്കും.

Similar Posts