വയനാട്ടില്‍ നിന്നും പിടിച്ചെടുത്ത തേനില്‍ മായമുണ്ടെന്ന് റിപ്പോര്‍ട്ട്
|തേനില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ഇത് ഭക്ഷ്യ യോഗ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്
വയനാട് നൂല്‍പ്പുഴയില്‍ ആദിവാസികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്ത തേനില്‍ മായമുണ്ടെന്ന് ലാബ് പരിശോധനാ റിപ്പോര്‍ട്ട്. തേനില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ഇത് ഭക്ഷ്യ യോഗ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സുല്ത്താന്‍ ബത്തേരി പട്ടിക വര്‍ഗ കോപറേറ്റീവ് സൊസൈറ്റിയില്‍ നടത്തിയ പരിശോധനയിലാണ് വ്യാജതേന്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത തേനിന്റെ നാല് സാമ്പിളുകളാണ് കോഴിക്കോട് റിജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്. രണ്ട് സാമ്പിളുകള്‍ ഒട്ടും ഗുണനിലവാരമില്ലാത്തതാണ്. ഒരു സാമ്പിള്‍ ഭക്ഷ്യയോഗ്യവുമല്ല. ജിലേബി , ലഡു എന്നിവയില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളാണ് ഇവയില്‍ കണ്ടെത്തിയത്.
സൊസൈറ്റി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് തേനിന്റെ സാമ്പിളുകള്‍ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. മൈസൂരിലെ കേന്ദ്രസര്‍ക്കാരിന്റെ റഫറള്‍ ലാബിലേക്കാണ് സാമ്പിളുകള്‍ അയച്ചത്. റഫറല്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് കൂടിവന്ന ശേഷമായിരിക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തുടര്‍നടപടികള്‍.