Kerala
ആദിവാസി യുവതികളെ പീഡിപ്പിച്ച സംഭവം;  യുവതികള്‍ മൊഴി മാറ്റിആദിവാസി യുവതികളെ പീഡിപ്പിച്ച സംഭവം; യുവതികള്‍ മൊഴി മാറ്റി
Kerala

ആദിവാസി യുവതികളെ പീഡിപ്പിച്ച സംഭവം; യുവതികള്‍ മൊഴി മാറ്റി

ഷബീർ പാലോട്
|
12 May 2018 2:03 AM GMT

മജിസ്ട്രേറ്റ് മുന്‍പാകെ നല്‍കിയ മൊഴിയില്‍ പീഡനം നടന്നിട്ടില്ലെന്നാണ് ഇവര്‍ പറഞ്ഞത്

വയനാട്ടില്‍ ഭര്‍ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആദിവാസി യുവതികളെ പീഡിപ്പിച്ചുവെന്ന കേസില്‍, യുവതികള്‍ മൊഴി മാറ്റി. മജിസ്ട്രേറ്റ് മുന്‍പാകെ നല്‍കിയ മൊഴിയില്‍ പീഡനം നടന്നിട്ടില്ലെന്നാണ് ഇവര്‍ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പടിഞ്ഞാറത്തറ സ്വദേശികളായ രാമന്‍, നാസര്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.

പതിനേഴിന് പുലര്‍ച്ചെയാണ് വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കോളനിയില്‍ പ്രതികള്‍ അതിക്രമിച്ചു കയറിയത്. ഭര്‍ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്നായിരുന്നു യുവതികള്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. കേസന്വേഷിയ്ക്കുന്ന എസ്എംഎസ് ഡിവൈഎസ്പി കെ. അശോക് കുമാറിന്റെ അപേക്ഷ പ്രകാരമാണ് മജിസ്ട്രേട്ട് കഴിഞ്ഞ ദിവസം യുവതികളുടെ മൊഴി എടുത്തത്.

അതിക്രമിച്ചു വീട്ടില്‍ കയറിയെന്നും ദേഹോപദ്രവം ഏല്‍പിച്ചുവെന്നും വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ചുവെന്നുമാണ് യുവതികളുടെ മൊഴി. ഇതു പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ആദിവാസി പീഡന നിരോധന നിയമപ്രകാരം അറസ്റ്റു രേഖപ്പെടുത്തിയ പ്രതികളെ ആഗസ്റ്റ് എട്ടുവരെ റിമാന്‍ഡു ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയെന്ന പരാതിയില്‍ വെള്ളമുണ്ട എസ്ഐ. എ.കെ.ജോണിയെ സസ്പെന്‍ഡു ചെയ്തിരുന്നു.

Similar Posts