Kerala
വിദ്യാര്‍ഥിനിയുടെ മരണം; പ്രധാനാധ്യാപികയെ സസ്‍പെന്‍ഡ് ചെയ്‍തുവിദ്യാര്‍ഥിനിയുടെ മരണം; പ്രധാനാധ്യാപികയെ സസ്‍പെന്‍ഡ് ചെയ്‍തു
Kerala

വിദ്യാര്‍ഥിനിയുടെ മരണം; പ്രധാനാധ്യാപികയെ സസ്‍പെന്‍ഡ് ചെയ്‍തു

Vineetha Vijayan
|
12 May 2018 2:37 PM GMT

അധ്യാപികയ്‌ക്കെതിരേ കേസെടുത്തതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടിയുമുണ്ടായിരിക്കുന്നത്

സ്‌കൂളിലെ അധിക്ഷേപത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികയ്‌ക്കെതിരേ കേസെടുത്തതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടിയുമുണ്ടായിരിക്കുന്നത്. അതേസമയം കുട്ടിയോട് മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ബാഗില്‍ നിന്നും ലഭിച്ച കത്തിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപികയുടെ വിശദീകരണം. ബാഗില്‍ നിന്നും ലഭിച്ച കത്തിന്റെ പേരില്‍ അധ്യാപിക അപമാനിച്ചുവെന്നും ഇതില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപികയ്‌ക്കെതിരേ വാഴക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Tags :
Similar Posts