മോദി ഇന്നെത്തും; കോഴിക്കോട് എസ്പിജി നിയന്ത്രണത്തില്‍
|മൂവായിരത്തോളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുടെ ഭാഗമായി കോഴിക്കോട് പൂര്‍ണ്ണമായും എസ്പിജി നിയന്ത്രണത്തിലായി. മൂവായിരത്തോളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. നഗരത്തില്‍ ഇന്ന് ഉച്ചക്കു ശേഷം ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രാധനമന്ത്രിക്ക് അകമ്പടിയായി ഇരുപത്തഞ്ച് വാഹനങ്ങളുണ്ടാകും. നരേന്ദ്രമോദി എത്തുന്നു ഒരോ മേഖലയുടെയും ചുമതല ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീതച്ചു നില്‍കി. വാഹനവ്യൂഹം കടന്നു പോകുന്ന സ്ഥലങ്ങള്‍ ഏഴ് മേഖലകളായി തിരിച്ചു. ഇന്നലെ സുരക്ഷാ വാഹനങ്ങളുടെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. വിമാനത്താവളം മുതല്‍ നഗരം വരെ റോഡുകളില്‍ അഞ്ഞൂറോളം പൊലീസുകാരുണ്ടാകും. മൂവായിരത്തോളം പൊലീസുകാരെയാണ് ആകെ നിയോഗിച്ചിരിക്കുന്നത്
പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസസ്ഥലം, എന്നിവിടങ്ങളുടെ നിയന്ത്രണം സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സിനാണ്. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഇന്ന് ഒന്നേ മുപ്പതു മുതലാണ് നഗരത്തിലെ വാഹനനിയന്ത്രണം. ഒരു മണിക്ക് ശേഷം സമ്മേളന വാഹനങ്ങള്‍ ഒഴികെ മറ്റൊരു വാഹനവും ബീച്ച് റോഡിലേക്ക് പ്രവേശിക്കരുതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. നാളെ രാവിലെ ഏഴു മുതല്‍ പത്തുവരെയും നാലു മണിമുതല്‍ ഏഴു വരെയും ക്രമീകരണം ഉണ്ട്.