Kerala
വ്യാജലോട്ടറിക്കാരുമായി ബന്ധമുള്ള അംഗീകൃത ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുംവ്യാജലോട്ടറിക്കാരുമായി ബന്ധമുള്ള അംഗീകൃത ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും
Kerala

വ്യാജലോട്ടറിക്കാരുമായി ബന്ധമുള്ള അംഗീകൃത ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും

Subin
|
12 May 2018 2:00 AM GMT

സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധം പുലര്‍ത്തുന്ന സി പി എം നേതാക്കള്‍ ഇപ്പോഴുമുണ്ടെന്ന പ്രതിപക്ഷ എംഎല്‍എ സതീശന്റെ പരാമര്‍ശം നിയമസഭയില്‍ ബഹളത്തിനിടയാക്കി...

വ്യാജ ലോട്ടറിക്കാരുമായി ബന്ധപ്പെടുന്ന അംഗീകൃത ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ധനമന്ത്രി. എഴുത്ത് ലോട്ടറിക്ക് പിന്നില്‍ സംഘടിത നീക്കമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറിയുടെ കാര്യത്തില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നത് ആലോചിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. വ്യാജ ലോട്ടറികളുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.

അന്തര്‍ സംസ്ഥാന ലോട്ടറി മാഫിയയാണ് വ്യാജ ലോട്ടറിക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. സാന്‍ഡിയാഗോ മാര്‍ട്ടിനുമായി ബന്ധം പുലര്‍ത്തുന്ന സിപിഎം നേതാക്കള്‍ കേരളത്തിലുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് വിഡി സതീശന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സതീശന്റെ ഈ പരാമര്‍ശം നിയമസഭയില്‍ ഭരണപക്ഷ ബഹളത്തിനിടയാക്കി. ഇതിനെതിരെ ഭരണപക്ഷം സഭയില്‍ ബഹളം വെച്ചു.

Related Tags :
Similar Posts