കേന്ദ്ര ഫണ്ടിന് വേണ്ടി ജനങ്ങളെ വെടിവച്ച് കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കാനം രാജേന്ദ്രന്
|പൊലീസിന്റെ പ്രേതം ഭരിക്കുന്നവരുടെ ദേഹത്ത് കയറരുതെന്നും കാനം പത്തനംതിട്ടയില്‍ പറഞ്ഞു
മാവോയിസ്റ്റ് വേട്ടയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. കേന്ദ്ര ഫണ്ടിന് വേണ്ടി ജനങ്ങളെ വെടിവച്ച് കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. പൊലീസിന്റെ പ്രേതം ഭരിക്കുന്നവരുടെ ദേഹത്ത് കയറരുതെന്നും കാനം പത്തനംതിട്ടയില്‍ പറഞ്ഞു.
കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീര്‍ക്കാനാനാണ് ശ്രമമെന്നും ഇത്തരത്തില്‍ ലഭിക്കുന്ന കേന്ദ്രഫണ്ട് തട്ടിയെടുക്കുന്നതിനായി കേരളത്തില്‍ ഐപിഎസ് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാനം ആരോപിച്ചു. ഇത്തരം ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി നിര്‍ദേശമെന്നും അത് പാലിക്കപ്പെടണമെന്നും കാനം വ്യക്തമാക്കി.
ആന്ധ്ര കൃഷ്ണഗിരി സ്വദേശി ചെട്ടിയാമ്പട്ടി അംബേദ്കര്‍ കോളനി സ്വദേശി ദുരൈസ്വാമിയുടെ മകന് കുപ്പു ദേവരാജ് (60), ചെന്നൈ പുത്തൂര്‍ സ്വദേശിനി കാവേരി എന്ന അജിത (46) എന്നിവരാണ് കഴിഞ്ഞദിവസം പോലീസ് തണ്ടര്‍ബോള്‍ട്ട് ടീമിന്റെ വെടിയേറ്റു മരിച്ചത്.