Kerala
ക്വാറി കേസ്: സംസ്ഥാന സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും തിരിച്ചടിക്വാറി കേസ്: സംസ്ഥാന സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും തിരിച്ചടി
Kerala

ക്വാറി കേസ്: സംസ്ഥാന സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും തിരിച്ചടി

Sithara
|
12 May 2018 8:12 AM GMT

ലൈസന്‍സ് പുതുക്കി കിട്ടാനായി മൂന്ന് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

ക്വാറി ലൈസന്‍സ് കേസില്‍ സംസ്ഥാന സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും തിരിച്ചടി. ലൈസന്‍സ് പുതുക്കി കിട്ടാനായി മൂന്ന് ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ലൈസന്‍സ് പുതുക്കണമെങ്കില്‍‌ പരിസ്ഥിതി അനുമതി വേണമെന്ന് വ്യക്കമാക്കിയാണ് നടപടി. ഇക്കാര്യത്തില്‍ ക്വാറി ഉടമകള്‍ക്ക് അനുകൂലമായ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെ കോടതി വീണ്ടും വിമര്‍ശിച്ചു.

പരിസ്ഥിതി ആഘാത പഠനം നടത്താതെ ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്ന കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയത്തിന്‍റെ വിശദീകരണവും വിഷയത്തിലെ ഹൈക്കോടതി വിധിയും ശരിവച്ചാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് നടപടി. ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലക്കും. അത് വികസനത്തെ ബാധിക്കും എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. അതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ വിയോജിപ്പില്ലെന്നും സര്‍‌ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ ക്വാറി ഉടമകളും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് സുപ്രീം കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. നിലപാട് മാറ്റമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇന്നും കോടതിയുടെ വിമര്‍ശത്തിനിരയായി. റോഡ് നീളെ ക്വാറികളുണ്ടാകുന്നത് അനുവദിക്കാനാകില്ല. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Similar Posts