Kerala
ശബ്ദരേഖ പുറത്ത് വന്ന സംഭവം: ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ ഇന്ന് തീരുമാനംശബ്ദരേഖ പുറത്ത് വന്ന സംഭവം: ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ ഇന്ന് തീരുമാനം
Kerala

ശബ്ദരേഖ പുറത്ത് വന്ന സംഭവം: ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ ഇന്ന് തീരുമാനം

Muhsina
|
12 May 2018 2:08 AM GMT

കമ്മീഷന്‍റെ പരിഗണനാവിഷയങ്ങള്‍ ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭ യോഗാണ് തീരുമാനിക്കുക. സംഭവത്തിന് പിന്നില്‍..

എകെ ശശീന്ദ്രന്‍റെ ശബ്ദരേഖ പുറത്ത് വന്ന സംഭവം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍റെ പരിഗണനാവിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭയോഗം തീരുമാനിക്കും. ഏത് ജഡ്ജ് അന്വേഷിക്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

എകെ ശശീന്ദ്രന്‍റേയും സിപിഎമ്മിന്റെയും അഭിപ്രായം പരിഗണിച്ചാണ് ശബ്ദരേഖ പുറത്ത് വന്ന സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം തീരുമാനിച്ചത്. കമ്മീഷന്‍റെ പരിഗണനാവിഷയങ്ങള്‍ ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭ യോഗാണ് തീരുമാനിക്കുക. സംഭവത്തിന് പിന്നില്‍ ഗൂഡായോലനയുണ്ടോ, ഫോണില്‍ സംസാരിച്ച സ്ത്രീയുമായി മന്ത്രിക്ക് പരിചയമുണ്ടായെതെങ്ങനെ, മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതാണോ തുടങ്ങിയ കാര്യങ്ങളെല്ലാം കമ്മീഷന്റെ പരിഗണനാവിഷയങ്ങളായി മന്ത്രിസഭ തീരുമാനിച്ചേക്കും.

ഏത് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന കാര്യവും ഇന്ന് തീരുമാനിക്കും. സിറ്റിംങ് ജഡ്ജിയെ കിട്ടാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വിരമിച്ച ഏതെങ്കിലും ജഡ്ജിയായിരിക്കും സംഭവം അന്വേഷിക്കുക. ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെ പൊലീസ് അന്വേഷണം കൂടി വേണമോയെന്ന കാര്യവും ഇന്ന് മന്ത്രിസഭ തീരുമാനിക്കും. ചീഫ്സെക്രട്ടറിയായ എസ്എം വിജയാനന്ദ് ഈ മാസം 31 ന് വിരമിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി മന്ത്രിസഭ ഇന്ന് തീരുമാനിച്ചേക്കും.

Related Tags :
Similar Posts