സ്കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സിന് അംഗീകാരം
|ഡിജിപി ഓഫീസിന് മുന്നില്‍ സംഭവിക്കാന്‍ പാടാത്തതാണ് സംഭവിച്ചത്. ഈ സമരത്തിന് പിന്നില്‍ ചിലര്‍ കളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി
പത്താംതരം വരെ മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സ് ഇറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ എന്‍ഒസി റദ്ദാക്കുംഅണ്‍ എയ്ഡഡ് സ്കൂളുകളുടെ അംഗീകാരത്തിന് മലയാളം നിര്‍ബന്ധമാക്കും. മലയാളത്തെ വിലക്കുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെഡിക്കല്‍ പ്രവേശനത്തില്‍ സമഗ്ര പരിഷ്കരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി .എംബിബിഎസ്, ബിഡിഎസ് കോഴ്സുകള്‍ക്ക് നീറ്റ് റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തില്‍ പ്രവേശനം. പ്രവേശന സമയത്ത് മുഴുവന്‍ ഫീസും വാങ്ങാന്‍ പാടില്ല. ഫിസ്,. പ്രവേശം, സംവരണം എന്നിവ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി വരും.
ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മഹിജയുടെ മാനസികാവസ്ഥ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിച്ചു. ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ സമരം എല്ലാവരെയും വേദനിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സാധാരണയില്‍ കവിഞ്ഞ് പ്രതികളുടെ സ്വത്ത് കണ്ട്കെട്ടാനുള്ള നടപടി വരെ സ്വീകരിച്ചു. മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ട് മാത്രം തീരേണ്ടതായിരുന്നില്ല ജിഷ്ണുവിന്‍റെ അമ്മയുടെ സമരം. ഡിജിപി ഓഫീസിന് മുന്നില്‍ സംഭവിക്കാന്‍ പാടാത്തതാണ് സംഭവിച്ചത്. ഈ സമരത്തിന് പിന്നില്‍ ചിലര്‍ കളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്ത് നേടാനാണ് മഹിജ സമരം നടത്തിയതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എസ്‍യുസിഐയുടെ പങ്കാളിത്തമുണ്ടെന്ന് ശ്രീജിത്ത് തന്നെ സമ്മതിച്ചിട്ടുണ്ട്. എസ്‌യുസിഐക്ക് ചില പ്രത്യേക ഉദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അത് നേടാനായി അവരെ കൊണ്ടുപോയിട്ടുണ്ടാകും. പാര്‍ട്ടി കുടുംബത്തെ റാഞ്ചാന്‍ എസ്‍യുസിഐക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും പിണറായി വിജയന്‍ ചോദിച്ചു.
ഷാജഹാനെതിരെ വ്യക്തിവിരോധമുണ്ടെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. താന്‍ അധികാരത്തിലെത്തി ഇത്ര നാളായിട്ടും ഷാജഹാനെതിരെ നടപടിയുണ്ടായിട്ടില്ലെന്നും ഇപ്പോള്‍ നടന്ന സംഭവങ്ങളുടെ പേരില്‍ പൊലീസ് നടപടിയുണ്ടായെന്ന് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗൂഢാലോചന പൊലീസ് അന്വേഷിച്ച് കണ്ടു പിടിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.