Kerala
ബീവറേജസ് ഔട്ട് ലെറ്റിനെതിരെ കുട്ടികളുടെ സമരംബീവറേജസ് ഔട്ട് ലെറ്റിനെതിരെ കുട്ടികളുടെ സമരം
Kerala

ബീവറേജസ് ഔട്ട് ലെറ്റിനെതിരെ കുട്ടികളുടെ സമരം

Sithara
|
12 May 2018 12:11 PM GMT

കോഴിക്കോട് മുത്താമ്പി നടേരിയില്‍ ബീവറേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍.

കോഴിക്കോട് മുത്താമ്പി നടേരിയില്‍ ബീവറേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍. ജനവാസകേന്ദ്രത്തില്‍ ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടെയും രാപകല്‍ സമരം

കുഞ്ഞുകുട്ടികള്‍ മുതല്‍ ഡിഗ്രി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വരെ സമരരംഗത്തുള്ളത് ഒരു മനസ്സുമായാണ്. തങ്ങളുടെ നാട്ടില്‍ ബീവറേജസ് ഔട്ട് ലെറ്റ് വരാന്‍ പോകുന്നു. ഇതനുവദിക്കാനാകില്ല. പരിഹാരത്തിനും ആശങ്കകള്‍ പങ്കുവെയ്ക്കാനും വിദ്യാര്‍ത്ഥികള്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തു. പയ്യോളി ദേശീയപാതയരികില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട് ലെറ്റാണ് മുത്താമ്പി പുളിക്കേല്‍കുന്നില്‍ ആരംഭിക്കാന്‍ പോകുന്നത്. ഇതിനെതിരെ മുത്താമ്പിയ്ക്ക് സമീപമുള്ള അഞ്ച് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് സമരരംഗത്തുള്ളത്.

നേരത്തെ ബിസ്കറ്റ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലമാണ് ബെവ്കോ ഔട്ട് ലെറ്റിനായി കണ്ടെത്തിയത്. സമീപത്തായി നിരവധി വീടുകളുണ്ട്. തൊട്ടടുത്തായി അംഗന്‍വാടിയും. മദ്യശാല തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്ന് ഇവര്‍ക്കുറപ്പുണ്ട്. ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികളും അമ്മമാരും നാട്ടുകാരും കഴിഞ്ഞ എട്ട് ദിവസമായി രാപകല്‍ സമരത്തിലാണ്.

Related Tags :
Similar Posts