Kerala
ദേവികുളത്ത് പ്രചാരണത്തിന് തുടക്കമിട്ട് എ കെ മണിദേവികുളത്ത് പ്രചാരണത്തിന് തുടക്കമിട്ട് എ കെ മണി
Kerala

ദേവികുളത്ത് പ്രചാരണത്തിന് തുടക്കമിട്ട് എ കെ മണി

admin
|
12 May 2018 12:31 AM GMT

മണിയുടെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്റ് അംഗീകരിച്ചതോടെ മണ്ഡലത്തില്‍ യു.ഡി.എഫ് ഒന്നാം ഘട്ട പ്രചരണം ആരംഭിച്ചു.

പലവട്ടം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മാറിമറിഞ്ഞ ദേവികുളം മണ്ഡലത്തില്‍ ഒടുവില്‍ സ്ഥാനാര്‍ഥിയായി രംഗത്ത് എത്തിയത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.മണിയാണ്. മണിയുടെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്റ് അംഗീകരിച്ചതോടെ മണ്ഡലത്തില്‍ യു.ഡി.എഫ് ഒന്നാം ഘട്ട പ്രചരണം ആരംഭിച്ചു.

ഏപ്രില്‍ 3 ദേവികുളം മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രാജാറാമിന്റെ പേര് ഉയര്‍ന്നു വരുന്നു. ഇതിനെതിരെ മണ്ഡലത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാരുടെ പ്രതിഷേധം. ഏപ്രില്‍ 7 ദേവികുളം മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി രാജാറാമിനു പരകം ഡി. കുമാര്‍ എത്തുന്നു. എ.കെ.മണിയുടെ കീഴില്‍ തൊഴിലാളി മേഖലകളില്‍ പ്രവര്‍ത്തിച്ച ഐ.എന്‍.റ്റി.യു.സി മണ്ഡലം പ്രസിഡന്റാണ് ഡി.കുമാര്‍. അങ്ങനെ ദേവികുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു എന്നു കരുതുമ്പോഴാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ സൂപ്പര്‍ ക്ലെമാക്സ്. മണ്ഡലത്തില്‍ 3 തവണ എം.എല്‍.എ ആയിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് എ,കെ മണി തന്നെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഹൈക്കമാന്‍റ് അറിയിച്ചു.

ആദ്യ രണ്ടു സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചപ്പോഴും അണികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയരുന്നില്ല. എന്നാല്‍ എ.കെ.മണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ നിമിഷങ്ങള്‍ക്ക് അകം ദേവികുളത്ത് മണിയുടെ പോസ്റ്ററും ഫ്ലെക്സും നിരന്നു.

Similar Posts