സംസ്ഥാനത്ത് പച്ചക്കറി വില കതിച്ചുയരുന്നു, 1 കിലോ ഉള്ളിക്ക് 130 രൂപ
|പച്ചമുളക് അടക്കമുള്ള പച്ചക്കറികള്‍ക്കും കഴിഞ്ഞ രണ്ടാഴ്ചക്കിടെ വില വര്‍ധിച്ചിട്ടുണ്ട്
സംസ്ഥാനത്ത് പച്ചക്കറിയുടേയും ഉള്ളിയുടേയും വില കുതിച്ചുയരുന്നു. ഒരു കിലോ ഉള്ളിക്ക് 130 രൂപ വരെയാണ് തലസ്ഥാനത്ത് ഇന്നലത്തെ മാര്‍ക്കറ്റ് വില. പച്ചമുളക് അടക്കമുള്ള പച്ചക്കറികള്‍ക്കും കഴിഞ്ഞ രണ്ടാഴ്ചക്കിടെ വില വര്‍ധിച്ചിട്ടുണ്ട്.
മൊത്തവില്‍പ്പന ശാലകളില്‍ 120 രൂപ വരേയും,ചില്ലറ വില്‍പ്പനശാലകളില്‍ 130 രൂപ വരെയും നല്‍കിയാല്‍ മാത്രമേ ഒരുകിലോ ഉള്ളി ലഭിക്കൂ. ഓരോ ദിവസവും വിലയില്‍ മാറ്റമുണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ 100 രൂപയില്‍ നിന്ന് ഉള്ളി വില കുറഞ്ഞിട്ടില്ലെന്ന് കച്ചവടക്കാരും പറയുന്നു.
പച്ചക്കറികളുടെ വിലയിലും വലിയ കുതിച്ച് ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.പച്ചമുളക് കിലോയ്ക്ക് 60 രൂപ നല്‍കണം,വെണ്ടക്കയടെ വില 5 രൂപ ഉയര്‍ന്ന് 40 രൂപയായി. മറ്റ് പച്ചക്കറികളുടെ വില ഇങ്ങനെ...ബീന്‍സ് 70 രൂപ, ചെറുനാരങ്ങ 60 രൂപ, കാരറ്റിന് 50 രൂപ, ബീറ്റ്റൂട്ടിന് 50 രൂപ, പടവലങ്ങ -40 രൂപ, ചേന 50 രൂപ എല്ലാത്തിനും വില കൂടിയതോടെ കുടംബ ബജറ്റ് താളം തെറ്റുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. തമിഴ്നാട്ടിലെ പ്രതികൂലകാലാവസ്ഥയാണ് വില കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.