![തോമസ് ഐസക്കിനെതിരെ വിജയപ്രതീക്ഷയില്‍ ലാലി വിന്‍സെന്റ് തോമസ് ഐസക്കിനെതിരെ വിജയപ്രതീക്ഷയില്‍ ലാലി വിന്‍സെന്റ്](https://www.mediaoneonline.com/h-upload/old_images/1069341-lali.webp)
തോമസ് ഐസക്കിനെതിരെ വിജയപ്രതീക്ഷയില്‍ ലാലി വിന്‍സെന്റ്
![](/images/authorplaceholder.jpg?type=1&v=2)
തെരഞ്ഞെടുപ്പ് ജയത്തില്‍ ഹാട്രിക് പിന്നിട്ട സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിനെതിരെ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് സജീവമായി.
തെരഞ്ഞെടുപ്പ് ജയത്തില്‍ ഹാട്രിക് പിന്നിട്ട സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിനെതിരെ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് സജീവമായി. വൈകിയെത്തിയെങ്കിലും പ്രചാരണത്തില്‍ അതൊന്നും പ്രകടിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തനം.
മാറിമറിഞ്ഞ ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അപ്രതീക്ഷിത കടന്നു വരവായിരുന്നു ലാലി വിന്‍സന്റിന്റേത്. സര്‍ക്കാരിന്റെ സ്പെഷ്യല്‍ പ്ലീഡര്‍ സ്ഥാനം രാജി വച്ച് ആലപ്പുഴക്ക് വണ്ടി കയറി ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് കെപിസിസിയുടെ ഉപാധ്യക്ഷ. വിജയത്തില്‍ കുറച്ചൊന്നും സ്ഥാനാര്‍ഥിക്ക് പ്രതീക്ഷയില്ല.
മണ്ഡലത്തിലെ വികസന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞാണ് ലാലി വിന്‍സന്റ് വോട്ട് തേടുന്നത്. അതുകൊണ്ട് തന്നെ പരമാവധി സമ്മതിദായകരെ നേരില്‍ കാണാനാണ് ശ്രമം.
സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തനങ്ങളിലും പ്രചരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന പ്രധാന എതിരാളി തോമസ് ഐസക്കിനെതിരെ വരും ദിവസങ്ങളില്‍ പോരാട്ടം ശക്തിപ്പെടുത്താനാണ് യുഡിഎഫ് ശ്രമം.