കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം അഗ്നിസുരക്ഷാ അനുമതി തേടാതെയെന്ന് റിപ്പോര്‍ട്ട്
|സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണത്തിനെതിരെ അഗ്നിസേനാ മേധാവി ടോമിന്‍ തച്ചങ്കരി പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു
സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയായ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം അഗ്നിസുരക്ഷാ അനുമതി തേടാതെയെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണത്തിനെതിരെ അഗ്നിസേനാ മേധാവി ടോമിന്‍ തച്ചങ്കരി പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു.
കേരളത്തിലെ ആദ്യ തുരങ്ക പാതയായ തൃശൂര്‍ കുതിരാനിലെ ഇരട്ടത്തുരങ്കപാതയുടെ നിര്‍മാണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് അഗ്നിശമനാ സേന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിര്‍മാണം തുടങ്ങും മുന്‍പ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് സേനാ മേധാവി ടോമിന്‍ തച്ചങ്കരി പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്.അതീവ ജാഗ്രത ആവശ്യമുള്ള വിഭാഗത്തിലാണ് കുതിരാന്‍ തുരങ്കം ഉള്‍പ്പെടുന്നത്. തുരങ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനം, ആശയവിനിമയ മാര്‍ഗങ്ങള്‍, 24 മണിക്കൂറും വെളിച്ചം, കാറ്റ് കടക്കുന്നതിനുള്ള വെന്റിലേഷന്‍ തുടങ്ങിയ വേണം. തീപിടുത്തമുണ്ടായാല്‍ ഉപയോഗിക്കാന്‍ വെള്ളവും ഹൈഡ്രന്റും തുടങ്ങിയ 9 സുരക്ഷാ സംവിധാനങ്ങളാണ് തുരങ്കത്തില്‍ ആവശ്യമായത്. ഉദ്ഘാടനത്തിന് മുന്‍പ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം. ഒരു കിലോ മീറ്റര്‍ ദൂരത്തിലുള്ള തുരങ്കങ്ങളുടെ
പണി പൂര്‍ത്തിയായി വരികയാണ്. ജനുവരിയില്‍ ഉദ്ഘാടനം പ്രതീക്ഷിച്ചിരിക്കവെയാണ് അഗ്നിസേന കത്ത് നല്‍കിയിരിക്കുന്നത്.