ശബരിമലയില്‍ ശുപാര്‍ശ കത്തുകളുമായെത്തുന്നവര്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു
|എംഎല്‍എ മാര്‍മുതല്‍ ചീഫ് സെക്രട്ടറിമാര്‍ വരെയുള്ളവരുടെ ഓഫീസുകളില്‍ നിന്നുള്ള ശുപാര്‍ശകളുമായാണ് ഇക്കൂട്ടരുടെ വരവ്. പ്രത്യേക ദര്‍ശനത്തിന് അവസരമുണ്ടാക്കണമെന്നാണ് പ്രധാന ആവശ്യം.
ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന ഇതര സംസ്ഥാനക്കാരില്‍ വലിയ ഒരു വിഭാഗം ശുപാര്‍ശ കത്തുകളുമായാണ് എത്തുന്നത്. പ്രത്യേക സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇത്തരം ശുപാര്‍ശകള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ചില്ലറയല്ല.
സന്നിധാനത്തെ വലിയ നടപ്പന്തല്‍ മുതല്‍ സോപാനത്ത് വരെ കാണുന്ന ഒരു കാഴ്ചയാണിത്. എംഎല്‍എ മാര്‍മുതല്‍ ചീഫ് സെക്രട്ടറിമാര്‍ വരെയുള്ളവരുടെ ഓഫീസുകളില്‍ നിന്നുള്ള ശുപാര്‍ശകളുമായാണ് ഇക്കൂട്ടരുടെ വരവ്. പ്രത്യേക ദര്‍ശനത്തിന് അവസരമുണ്ടാക്കണമെന്നാണ് പ്രധാന ആവശ്യം.
ഹാജരാക്കുന്ന കത്തുകള്‍ ഒറിജിനലോ വ്യാജനോ എന്ന് പോലും തിരിച്ചറിയാനാകാത്തതാണ് പ്രധാന പ്രശ്‌നം. വലിയ ഭക്തജന തിരക്കിനിടെ ഇത്തരക്കാര്‍ കൂട്ടത്തോടെ എത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ തെല്ലോന്നുമല്ല വലയ്ക്കുന്നത്.
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ കത്ത് ഹാജരാക്കാനാണ് സുരക്ഷാ ജീവനക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇവിടെ നിന്നും പ്രത്യേക പാസ് അനുവദിച്ചാല്‍ പ്രത്യേക പാസ് വാങ്ങി ഇത്തരക്കാര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കുകയും ചെയ്യും.