Kerala
സംസ്ഥാന സര്‍ക്കാറിനെതിരെ സിഐടിയു പ്രത്യക്ഷ സമരത്തിന്സംസ്ഥാന സര്‍ക്കാറിനെതിരെ സിഐടിയു പ്രത്യക്ഷ സമരത്തിന്
Kerala

സംസ്ഥാന സര്‍ക്കാറിനെതിരെ സിഐടിയു പ്രത്യക്ഷ സമരത്തിന്

Sithara
|
12 May 2018 4:38 AM GMT

ചുമട്ട് തൊഴിലാളി നിയമം വ്യവസായികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് സിഐടിയു സമരം പ്രഖ്യാപിച്ചത്

സംസ്ഥാന സര്‍ക്കാറിനെതിരെ സിഐടിയു പ്രത്യക്ഷ സമരത്തിന്. ചുമട്ട് തൊഴിലാളി നിയമം വ്യവസായികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് സിഐടിയു സമരം പ്രഖ്യാപിച്ചത്. കയറ്റിറക്ക് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് യൂണിയന്‍റെ ആവശ്യം.

സംസ്ഥാനത്തെ വ്യവസായ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്‍റെ ഭാഗമായാണ് ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നത്. പുതിയ ബില്ലിന്‍റെ ഭാഗമായുള്ള 9എ വകുപ്പ് പ്രകാരം അതത് വ്യവസായ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ചുമട്ട് തൊഴിലാളികളെ നിശ്ചയിക്കാം. നിലവിലെ അംഗീകൃത ചുമട്ട് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ബില്ലിനെതിരെ മറ്റ് യൂണിയനുകൾ തുടക്കം മുതൽ സമരരംഗത്താണ്. നിയമസഭ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിൽ അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന സൂചന പുറത്ത് വന്നതോടെയാണ് സിഐടിയുവും സമരരംഗത്തേക്ക് എത്തുന്നത്.

മാർച്ച് ഏഴിന് തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സിഐടിയു സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. തങ്ങളുടെ സർക്കാർ ഭരിക്കുമ്പോൾ തൊഴിൽ അവകാശ സംരക്ഷണത്തിനായി സമരം ചെയ്യേണ്ട അവസ്ഥയുണ്ടായത് സംഘടനക്കകത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

Related Tags :
Similar Posts