തൃശൂര്‍പൂരം വെടിക്കെട്ട് തടസമില്ലാതെ നടക്കും
|തൃശൂര്‍ പൂരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് വെടിക്കെട്ടിന്റെ കാര്യത്തിലുള്ള ആശങ്ക നീങ്ങിയത്.
തൃശൂര്‍ പൂരത്തിന് ഇത്തവണയും വെടിക്കെട്ട് പതിവ് പോലെ നടക്കും. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ പൂരവും വെടിക്കെട്ടും നടത്താന്‍ ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. ആനകള്‍ക്ക് ചൂടില്‍നിന്ന് രക്ഷ നല്‍കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതായും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
തൃശൂര്‍ പൂരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് വെടിക്കെട്ടിന്റെ കാര്യത്തിലുള്ള ആശങ്ക നീങ്ങിയത്. പെസോ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി വെടിക്കെട്ട് നടത്തും. നാട്ടാന പരിപാലന ചട്ടം പാലിച്ച് ആനകള്‍ക്കുള്ള സംരക്ഷണം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും പൊലീസ്, ആരോഗ്യം, മൃഗസംരക്ഷണം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.