Kerala
വേനലിലും സമൃദ്ധിയോടെ ഒരു പുഴ; 365 ദിവസവും പന്നിയാര്‍ കുത്തിയൊഴുകുംവേനലിലും സമൃദ്ധിയോടെ ഒരു പുഴ; 365 ദിവസവും പന്നിയാര്‍ കുത്തിയൊഴുകും
Kerala

വേനലിലും സമൃദ്ധിയോടെ ഒരു പുഴ; 365 ദിവസവും പന്നിയാര്‍ കുത്തിയൊഴുകും

Jaisy
|
12 May 2018 6:59 PM GMT

അഞ്ച് പഞ്ചായത്തുകളുടെ ജീവനാഡിയാണ് ഹൈറേഞ്ചിലെ ഈ പുഴ

വേനല്‍ചുട്ടുപൊള്ളുമ്പോഴും വെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോഴും സമൃദ്ധിയോടെ കുത്തിയൊഴുകുന്ന ഒരു പുഴയുണ്ട് ഇടുക്കി ജില്ലയില്‍...പന്നിയാര്‍ പുഴ. അഞ്ച് പഞ്ചായത്തുകളുടെ ജീവനാഡിയാണ് ഹൈറേഞ്ചിലെ ഈ പുഴ.

ഹിമാലയത്തില്‍ നിന്ന് ഒഴുകുന്ന നദികള്‍ പോലെയാണ് ഇടുക്കിയിലെ പന്നിയാര്‍ പുഴ, 365ദിവസവും പന്നിയാര്‍ പുഴ കുത്തിയൊഴുകും. ഏലമലക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന പന്നിയാര്‍പുഴ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി സംഭരിക്കുന്ന ആനയിറങ്കലിലെ വെള്ളത്താല്‍‌ വേനല്‍ക്കാലത്തും സമൃദ്ധമാണ്. ശാന്തന്‍പാറ, സേനാപതി, രാജകുമാരി, രാജാക്കാട് തുടങ്ങിയ ഗ്രാമങ്ങളിലൂടെ വര്‍ഷം മുഴുവന്‍ കുത്തിയൊഴുകുന്ന പന്നിയാര്‍ പുഴ അതുകൊണ്ടുതന്നെ ഇവിടുത്തുകാരുടെ ജീവാമൃതാണ്.

പഞ്ചായത്തുകളുടെ കുടിവെള്ളപദ്ധതികളും പന്നിയാര്‍ പുഴയില്‍ നിന്നു തന്നെ. കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കായും കൃഷിക്കായുമൊക്കെ പന്നിയാര്‍ പുഴ ഇവരെ സമൃദ്ധിയോടെ അനുഗ്രഹിക്കുന്നു. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും പന്നിയാറിനെ മലിനമാക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ ജീവനെ തിരിച്ചറിയുക.

Related Tags :
Similar Posts