Kerala
ഉദുമയില്‍ ബിജെപി കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചതായി കണക്കുകള്‍ഉദുമയില്‍ ബിജെപി കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചതായി കണക്കുകള്‍
Kerala

ഉദുമയില്‍ ബിജെപി കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചതായി കണക്കുകള്‍

admin
|
12 May 2018 4:56 PM GMT

ജില്ലയിലെ മറ്റ് എല്ലാ മണ്ഡലങ്ങളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിനേക്കാള്‍ ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍ ഉദുമയില്‍ മാത്രം വോട്ട് കുറഞ്ഞത് കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിന്റെ തെളിവാണെന്ന്

ഉദുമ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് ബിജെപി വോട്ട് മറിച്ചു നല്‍കിയതായി വോട്ടിംഗ് കണക്കുകളില്‍ സൂചന. ഉദുമ മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ട് മറിച്ചു നല്‍കുന്നതിന് ധാരണയിലാണെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ ശരിവെക്കുന്നതാണ് മണ്ഡലത്തിലെ ബിജെപിയുടെ പ്രകടനം.

സംസ്ഥാനത്തെ മറ്റ് എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലമാണ് ഉദുമ. 2011ലെ നിയമഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 13073 വോട്ടുകളാണ് മണ്ഡലത്തില്‍ ലഭിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 24584 വോട്ടായി ഉയര്‍ന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വീണ്ടും മുന്നേറ്റം ഉണ്ടായി. 25651 വോട്ടായിരുന്നു ബിജെപി നേടിയത്. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് 21231 വോട്ട് മാത്രമാണ്.

ജില്ലയിലെ മറ്റ് എല്ലാ മണ്ഡലങ്ങളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിനേക്കാള്‍ ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍ ഉദുമയില്‍ മാത്രം വോട്ട് കുറഞ്ഞത് കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിന്റെ തെളിവാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് 8304 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 3832 വോട്ടായി കുറഞ്ഞിരുന്നു.

Similar Posts