Kerala
സ്ത്രീയെ അഭിഭാഷകന്‍ അപമാനിച്ച കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പുറത്ത്സ്ത്രീയെ അഭിഭാഷകന്‍ അപമാനിച്ച കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പുറത്ത്
Kerala

സ്ത്രീയെ അഭിഭാഷകന്‍ അപമാനിച്ച കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പുറത്ത്

Alwyn K Jose
|
13 May 2018 7:44 AM GMT

കൊച്ചിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്ത്രീയെ കടന്നുപിടിച്ച കേസില്‍ പരാതിക്കാരി കൊച്ചി സെന്‍ട്രല്‍ പൊലീസിന് നല്‍കിയ രഹസ്യമൊഴി പുറത്ത്.

കൊച്ചിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്ത്രീയെ കടന്നുപിടിച്ച കേസില്‍ പരാതിക്കാരി കൊച്ചി സെന്‍ട്രല്‍ പൊലീസിന് നല്‍കിയ രഹസ്യമൊഴി പുറത്ത്. പ്രതി ധനേഷ് മാത്യു മാഞ്ഞൂരാനാണ് തന്നെ കടന്നുപിടിച്ചതെന്നും ഇയാളെ താന്‍ തിരിച്ചറിയുമെന്നാണ് മൊഴിയില്‍ പറയുന്നത്. പരാതിക്കാരി കോടതിയില്‍ മൊഴി തിരുത്തിയതിനെ തുടര്‍ന്ന് അഭിഭാഷകന് ജാമ്യം ലഭിച്ചിരുന്നു.

സര്‍ക്കാര്‍ അഭിഭാഷകനെ പൊലീസ് കേസില്‍ കുടുക്കുകയായിരുന്നെന്ന് ആരോപിച്ച് അഭിഭാഷക അസോസിയേഷന്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് രഹസ്യമൊഴിയും പ്രതിയുടെ പിതാവ് പരാതിക്കാരിക്ക് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയ മാപ്പ് അപേക്ഷയുടെ പകര്‍പ്പും പുറത്തായത്. ഞാറയ്ക്കല്‍ സ്വദേശിയായ പരാതിക്കാരിയുടെ മൊഴിയില്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചതായും ഇയാളെ താന്‍ തിരിച്ചറിയുമെന്നും പറയുന്നു. കഴിഞ്ഞ വ്യഴാഴ്ച രാത്രി കൊച്ചി കോണ്‍വെന്റ് ജംഗ്ഷന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയൊളിച്ച അഭിഭാഷകനെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. എന്നാല്‍ പ്രതിയെ താന്‍ തിരിച്ചറിയില്ലെന്നും ആളുമാറിയെന്നും പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി. സാക്ഷിയായ അഭിഭാഷകനെ കേസില്‍ കുടുക്കുകയായിരുന്നെന്നും ഇതിന് പിന്നില്‍ ഡൂഢാലോചനയുണ്ടെന്നുമാണ് അഭിഭാഷക അസോസിയേഷന്റെ ആരോപണം.

Similar Posts