Kerala
സുധീരനെ നിലനിര്‍ത്തിയുള്ള പുനസംഘടനക്കെതിരെ എ,ഐ ഗ്രൂപ്പുകള്‍സുധീരനെ നിലനിര്‍ത്തിയുള്ള പുനസംഘടനക്കെതിരെ എ,ഐ ഗ്രൂപ്പുകള്‍
Kerala

സുധീരനെ നിലനിര്‍ത്തിയുള്ള പുനസംഘടനക്കെതിരെ എ,ഐ ഗ്രൂപ്പുകള്‍

Alwyn
|
13 May 2018 5:46 AM GMT

വിഎം സുധീരനെ നിലനിര്‍ത്തിയുള്ള പുനസംഘടന അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഗ്രൂപ്പുകള്‍ക്കുള്ളത്. ഹൈക്കമാന്റ് തീരുമാനത്തോടുള്ള എതിര്‍പ്പ് കെ. സുധാകരന്‍ തുറന്ന് പ്രകടിപ്പിച്ചു.

കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഹൈക്കമാന്റ് തീരുമാനത്തില്‍ എ-ഐ ഗ്രൂപ്പുകള്‍ക്ക് അതൃപ്തി. വിഎം സുധീരനെ നിലനിര്‍ത്തിയുള്ള പുനസംഘടന അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഗ്രൂപ്പുകള്‍ക്കുള്ളത്. ഹൈക്കമാന്റ് തീരുമാനത്തോടുള്ള എതിര്‍പ്പ് കെ. സുധാകരന്‍ തുറന്ന് പ്രകടിപ്പിച്ചു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിഎം സുധീരനെ മാറ്റാനാവില്ലെന്ന നിലപാടില്‍ ഹൈക്കമാന്റ് ഉറച്ച് നില്‍ക്കുകയാണ്. മാറ്റണമെന്ന കാര്യത്തില്‍ എ വിഭാഗവും, ഐ വിഭാഗത്തിലെ ചില നേതാക്കളും നിലപാടെടുത്ത സാഹച്യരത്തിലാണ് ഒത്തുതീര്‍പ്പ് ഫോര്‍മ്മുലയെന്ന നിലയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. പക്ഷെ സുധീരന്‍ പ്രസിഡന്റായി ഇരിക്കുമ്പോള്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തുന്നത് ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എ, ഐ വിഭാഗം. ഈ സാഹചര്യത്തിലാണ് ഐ വിഭാഗം നേതാവായ കെ സുധാകരന്‍ ഹൈക്കമാന്‍റ് തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ കെപിസിസി പ്രസിഡന്റിനെ കൂടി മാറ്റുന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍.

Similar Posts