Kerala
Kerala
അച്ചനാംകോടില്‍ കെഎസ്ഇബിയുടെ ഒരു മെഗാവാട്ട് ശേഷിയുള്ള സൌരോര്‍ജ നിലയം
|13 May 2018 7:21 AM GMT
പാലക്കാടിന്റെ ചുടുകാറ്റും ഇതിന് ഉപയോഗിക്കുന്നതിനായി പരിഗണിക്കും
കെഎസ്ഇബിയുടെ ഒരു മെഗാവാട്ട് ശേഷിയുള്ള സൌരോര്‍ജ നിലയം പാലക്കാട്ട് പ്രവര്‍ത്തനമാരംഭിച്ചു. കൊല്ലങ്കോട് അച്ചനാംകോടിലാണ് സൌരോര്‍ജനിലയം സ്ഥാപിച്ചിരിക്കുന്നത്.
300 വാട്ട് ശേഷിയുള്ള 3380 സോളാര്‍പാനലുകളും ഡിസി വൈദ്യുതിയെ എസിയാക്കുന്നതിനുള്ള ഇന്‍വര്‍ട്ടറുകളുമാണ് സൌരോര്‍ജനിലയത്തിലുള്ളത്. വൈദ്യുതി വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പാലക്കാടിന്റെ ചുടുകാറ്റും ഇതിന് ഉപയോഗിക്കുന്നതിനായി പരിഗണിക്കും.
അച്ചനാംകോട്ടിലെ അഞ്ചേക്കര്‍ സ്ഥലത്താണ് സൌരോര്‍ജനിലയം സ്ഥാപിച്ചത്. ഇവിടെ നിന്നും ലഭിക്കുന്ന വൈദ്യുതി കൊല്ലങ്കോട് 110 കെവി സബ്സ്റ്റേഷനിലേക്ക് കൈമാറും.