Kerala
Kerala
സിനിമാനിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും സംയുക്ത യോഗം ഇന്ന്
|13 May 2018 5:47 PM GMT
തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാനാണ്
സിനിമ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഇന്ന് കൊച്ചിയില്‍ സംയുക്ത യോഗം ചേരും. ഈ മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രത്യക്ഷ സമര പരിപാടി ആസൂത്രണം ചെയ്യുകയാണ് യോഗത്തിന്റെ ഉദ്ദേശ്യം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓരോ ടിക്കറ്റില്‍ നിന്നും നല്‍കാമെന്ന് സമ്മതിച്ച അഞ്ച് രൂപ ഇനിയും നല്‍കി തുടങ്ങിയിട്ടില്ല. പുതിയ സര്‍ക്കാര്‍ ഇതിനായി ഈ മാസം 31 വരെ സമയം ചോദിച്ചിട്ടുണ്ട്. തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാനാണ് തീരുമാനം. രാവിലെ പതിനൊന്നിന് ഹോട്ടല്‍ ഗ്രാന്‍ഡിലാണ് യോഗം.