Kerala
Kerala

ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടി

Khasida
|
13 May 2018 9:44 AM GMT

സിബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് നീട്ടിയത്

ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഉള്ളവരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള കീഴ്ക്കോടതി നടപടിക്കെതിരെ സിബിഐ സമര്‍പിച്ച റി,ിഷന്‍ ഹരജിയാണ് മാറ്റിയത്.സാവകാശം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് മാറ്റിയത്

മുഖ്യമന്ത്രി പിണറായി വിജയുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള കീഴ്ക്കോടതി നടപടിക്കെതിരെ സിബിഐ സമര്‍പിച്ച പുനപരിശോധനാ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.കേസില്‍ അഡീഷണ്‍ സേളിസിറ്റര്‍ ജനറലിന് ഹാജരാവാന്‍ സാവകാശം വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.ഇതനുസരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാവാന്‍ സൌകര്യപ്പെടുന്ന തിയ്യതി അറിയി്ക്കാന്‍ ഹൈക്കോടതി സിബിഐയെോട ്ാവശ്യപ്പെട്ടു.നേരത്തെ കേസില്‍ കക്ഷി ചേരാന്‍ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍,കെ എം ഷാജഹാന്‍ തുടങ്ങഘിയവര്‍ സമര്‍പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു.സിബിഐയടെ തന്നെ ആവശ്യമനുസരിച്ച് അന്നും മൂന്ന് മാസത്തേക്ക് കേസ് നീട്ടിച്ചിരുന്നു

Similar Posts