മനുഷ്യക്കടത്തെന്ന് സംശയം; ഒഡീഷ സ്വദേശികളെ രക്ഷപ്പെടുത്തി
|ഇവരുടെ പ്രായം നിശ്ചയിക്കാനുള്ള വൈദ്യ പരിശോധന നടത്തുകയാണ് .. കഴിഞ്ഞ ജൂണ്‍മാസം പാലക്കാട് നിന്നും ഒറീസ് സ്വദേശികളായ കുറച്ച് പേരെ
എറണാകുളത്തെ പൊന്നൂസ് എന്റര്‍പ്രൈസസ് ചെമ്മീന്‍ കയറ്റുമതി ഫാക്ടറിയില്‍ നിന്ന് 44 ഓളം പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതി രക്ഷപ്പെടുത്തി. മനുഷ്യക്കടത്തെന്ന് സംശയം. ഇവരെ പ്രായം നിശ്ചയിക്കുന്നതിനുള്ള വൈദ്യ പരിശോധന നടത്തുകയാണ്.
എറണാകുളത്തുള്ള ചെമ്മീന്‍ ഫാട്കറിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഒഡീഷ,ആന്ധ്രാപ്രദേശ് സ്വദേശികളാണ് ഇവര്‍.മനുഷ്യാവകാശ കമ്മീഷന്, ജില്ലാ പൊലീസ് മേധാവി, സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് ഇവരെ ചെമ്മീന്‍ ഫാക്ടറിയില്‍ നിന്നും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.കഴിഞ്ഞ ജൂണ്‍ 30ന് ഷൊര്‍ണൂരില്‍ നിന്നും ട്രെയിനില്‍ കൊണ്ടുവരുന്നതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ റെയില്‍വെ സംരക്ഷണ സേന രക്ഷപ്പെടുത്തിയിരുന്നു.
സുചിത്ര സിങ് എന്ന സ്ത്രീ കമ്മീഷന് വ്യവസ്ഥയിലാണ് കുട്ടികളെ കടത്തുന്നതെന്നാണ് അന്ന് പൊലീസിന് ലഭിച്ച വിവരം.കൊച്ചിയിലെ ചെമ്മീന്‍ ഫാക്ടറിയിലേക്കാണ് ആളുകളെ എത്തിക്കുന്നതെന്ന് പിടിയിലായ സുചിത്ര സിങില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇത്തരം സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
എറണാകുളത്തെ അറുപതോളം ചെമ്മീന്‍ ഫാക്ടറികളില്‍ ചുരുങ്ങിയ കൂലിക്ക് ജോലിക്ക് നില്ക്കുന്നവരില് അധികവും ഇതര സംസ്ഥാന സ്ത്രീകളും കുട്ടികളുമാണ്. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്.
...