Kerala
മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാതെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലെ ഇരകള്‍മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാതെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലെ ഇരകള്‍
Kerala

മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാതെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലെ ഇരകള്‍

Khasida
|
13 May 2018 3:22 AM GMT

വീടുകളുടെ കേടുപാട് കണക്കാക്കി പട്ടിക തയ്യാറാക്കി നല്‍കിയിട്ടും സര്‍ക്കാരിന് അനക്കമില്ല

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലെ ഇരകള്‍ക്ക് മാസങ്ങള്‍ക്കിപ്പുറവും നഷ്ടപരിഹാരം ലഭ്യമാകാതെ പോകുന്നു. വീട് നഷ്ടപ്പെട്ട 7 ഓളം കുടുംബങ്ങള്‍ നഷ്ടപരിഹാരം ലഭിക്കാതായതോടെ കൊല്ലം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. വീടുകളുടെ കേടുപാട് കണക്കാക്കി പട്ടിക വരെതയ്യാറാക്കിയ ശേഷമാണ് സര്‍ക്കാര്‍ പണം നല്‍കാന്‍ മടിക്കുന്നത്.

112 പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ വീട് തകര്‍ന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. വീടിന്റെ കേടുപാട് കണക്കാക്കി മുപ്പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷം രൂപവരെയുളള ധനസഹായം മാത്രമേ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുള്ളൂ. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് ഇനിയും സഹായം ലഭ്യമായിട്ടില്ല. സ്വന്തം ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിക്കേണ്ട സ്ഥിതിയാണ് ഇവര്‍ക്കുളളത്. മാസങ്ങള്‍ക്കിപ്പുറവും ധനസഹായം ലഭ്യമാകാതായതോടെ 7 കുടുംബങ്ങള്‍ കൊല്ലം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

അപകടത്തില്‍ പരിക്കേറ്റ് കഴിയുന്നവര്‍ക്കും പൂര്‍ണമായ ധനസഹായം ഇനിയും ലഭ്യമായിട്ടില്ല. ചികിത്സയില്‍ കഴിയുന്നതിന്റെ രേഖകള്‍ ആശുപത്രികളില്‍ നിന്നും കൃത്യമായി ലഭിക്കാതെ പോയതാണ് ഇവര്‍ക്ക് വിനയായത്. ഒന്നിലധികം ആശുപത്രികളെ സമീപിച്ചവര്‍ക്കും ചികിത്സാ സഹായം ലഭ്യമാകാതെ പോയിട്ടുണ്ട്.

Similar Posts