Kerala
ഓഡിറ്റോറിയമെന്ന പേരില്‍ നാട്ടുകാരെ കബളിപ്പിച്ച് കുപ്പിവെളള പ്ലാന്‍റ് തുടങ്ങാന്‍ നീക്കംഓഡിറ്റോറിയമെന്ന പേരില്‍ നാട്ടുകാരെ കബളിപ്പിച്ച് കുപ്പിവെളള പ്ലാന്‍റ് തുടങ്ങാന്‍ നീക്കം
Kerala

ഓഡിറ്റോറിയമെന്ന പേരില്‍ നാട്ടുകാരെ കബളിപ്പിച്ച് കുപ്പിവെളള പ്ലാന്‍റ് തുടങ്ങാന്‍ നീക്കം

Ubaid
|
13 May 2018 1:55 AM GMT

കടയ്ക്കലിനു സമീപം ഇട്ടിവ പഞ്ചായത്തില്‍ 10 ഏക്കറിലധികം ഭൂമിയിലാണ് പ്ലാന്റ് നിര്‍മാണം പുരോഗമിക്കുന്നത്. വലിയ മല ഇടിച്ചു നിരത്തിയും ഈ ഈ മണ്ണ് ഉപയോഗിച്ച് സമീപത്തെ നെല്‍പ്പാടം നികത്തിയുമാണ് നിര്‍മാണം നടക്കുന്നത്

കൊല്ലത്ത് ഓഡിറ്റോറിയമെന്ന പേരില്‍ നാട്ടുകാരെ കബളിപ്പിച്ച് കുപ്പിവെളള പ്ലാന്‍റ് തുടങ്ങാന്‍ നീക്കം. നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തിയും വലിയ കിണറുകള്‍ നിര്‍മിച്ചുമാണ് സ്വകാര്യ വ്യക്തി പ്ലാന്‍റ് നിര്‍മിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.

കടയ്ക്കലിനു സമീപം ഇട്ടിവ പഞ്ചായത്തില്‍ 10 ഏക്കറിലധികം ഭൂമിയിലാണ് പ്ലാന്‍റ്നിര്‍മാണം പുരോഗമിക്കുന്നത്. വലിയ മല ഇടിച്ചു നിരത്തിയും ഈ ഈ മണ്ണ് ഉപയോഗിച്ച് സമീപത്തെ നെല്‍പ്പാടം നികത്തിയുമാണ് നിര്‍മാണം നടക്കുന്നത്. വെള്ളം എടുക്കാന്‍വലിയ കിണറുകളും നിര്‍മിച്ചിട്ടുണ്ട്. ഓഡിറ്റോറിയം നിര്‍മിക്കുന്നുവെന്നായിരുന്നു പ്ലാന്‍റുടമ സമീവാസികളെ അറിയിച്ചിരുന്നത്. പഞ്ചായത്തിന്‍റെ ആദ്യ ഘട്ട അനമുതി ലഭിച്ചതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്

വര്‍ഷങ്ങളായി കുടിവെള്ള ദൗര്‍ലഭ്യം അനുഭവിക്കുന്ന മേഖലയാണ് ഇട്ടിവ പഞ്ചായത്ത്. വര്‍ഷത്തില്‍ 5 മാസം ടാങ്കര്‍ ലോറി വഴിയാണ് ഇവിടെ കുടിവെള്ളം വിതരണം ചെയ്യുന്നത്. പദ്ധതി അനുമതിക്ക് പിന്നില്‍ വന്‍ അഴിമതി നടന്നതായിആരോപണമുണ്ട്. പദ്ധതിയില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം

Related Tags :
Similar Posts