സൗമ്യ വധക്കേസില്‍ സുപ്രിംകോടതി വിധി തെറ്റെന്ന് കട്ജു
|സൗമ്യ വധക്കേസില്‍ സുപ്രിംകോടതി നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു.
സൗമ്യ വധക്കേസില്‍ സുപ്രിംകോടതി നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു. വധശിക്ഷക്ക് പര്യാപതമായ നിരവധി തെളിവുണ്ടായിട്ടും സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ റദ്ദാക്കിയത് ഗുരുതര പിഴവാണെന്ന് കട്ജു ആരോപിച്ചു. ഫേസ്‍ബുക്ക് പോസ്റ്റിലാണ് വിധിക്കെതിരെ ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു രംഗത്തെത്തിയത്. കൊലപാതകത്തില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനല്ലെന്നും ഇതേസമയം, ബലാത്സംഗത്തില്‍ കുറ്റക്കാരനാണെന്നുമുള്ള സുപ്രിംകോടതിയുടെ കണ്ടെത്തലില്‍ അപാകതയുണ്ട്. വധശിക്ഷ ഒഴിവാക്കാന്‍ സുപ്രിംകോടതി നിരീക്ഷിച്ച കാരണങ്ങളിലെ പിഴവുകള്‍ അക്കമിട്ടു നിരത്തിയാണ് കട്ജുവിന്റെ പോസ്റ്റ്.
The Supreme Court judgment in the Soumya case is wrong I have now read the judgment of the Supreme Court in the Soumya...
Posted by Markandey Katju on Thursday, September 15, 2016