തൃശൂരിനെ വിറപ്പിക്കാന്‍ ഇത്തവണ പെണ്‍പുലികള്‍
|തൃശൂരില്‍ ഇക്കുറി ചുവട് വെക്കാന്‍ പെണ്‍പുലികളുമുണ്ട്. വിയ്യൂര്‍ ദേശത്തിന് വേണ്ടിയാണ് മൂന്ന് പെണ്‍പുലികള്‍ വേഷമിടുന്നത്.
തൃശൂരില്‍ ഇക്കുറി ചുവട് വെക്കാന്‍ പെണ്‍പുലികളുമുണ്ട്. വിയ്യൂര്‍ ദേശത്തിന് വേണ്ടിയാണ് മൂന്ന് പെണ്‍പുലികള്‍ വേഷമിടുന്നത്.
പുലികളിയുടെ ചരിത്രത്തിലാദ്യമായി പെണ്‍പുലികളുമായി ഇറങ്ങുകയാണ് വിയ്യൂര്‍ ദേശം. നഗരത്തില്‍ അഞ്ഞൂറോളം പുലികളിറങ്ങുമ്പോള്‍ അതില്‍ മൂന്ന് പേര്‍ മാത്രമാകും പെണ്‍പുലികള്‍. രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ എഎസ്ഐ ആയ വിനയയെ കൂടാതെ കോഴിക്കോട് നിന്നുള്ള സക്കീന മലപ്പുറത്ത് നിന്നുള്ള ദിവ്യ എന്നിവരാണ് പെണ്‍പുലികള്‍. സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള ഒരു ദേശത്തിന്റെ പിന്തുണയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള പുലി വേഷം എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. പുലിത്താളത്തിനൊത്ത് ചരിത്രത്തിലേക്ക് ചുവട് വെക്കുന്ന പെണ്‍പുലികളെ കാത്തിരിക്കുകയാണ് തൃശൂരുകാര്‍.